ഹ്രസ്വകാല വാടക: ന്യൂയോര്‍ക്കിലെ പുതിയ നിയമം എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരം

ഹ്രസ്വകാല വാടക:  ന്യൂയോര്‍ക്കിലെ പുതിയ നിയമം എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരം

ന്യൂയോര്‍ക്ക്: ഹ്രസ്വകാലത്തേക്ക് താമസ സ്ഥലങ്ങള്‍ വാടകയ്ക്കു നല്‍കുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതായി പരാതി. വാര്‍ത്താ വിതരണ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹ്രസ്വകാലത്തേക്ക് താമസസ്ഥലം വാടകയ്ക്കു നല്‍കുന്നത് തടഞ്ഞു കൊണ്ടുള്ള ന്യൂയോര്‍ക്ക് നഗരത്തിലെ പുതിയ നിയമം ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്ന് 7,500 ഡോളര്‍ പിഴയീടാക്കാനും വ്യവസ്ഥ ചെയ്യുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്നവരെ നിയന്ത്രിക്കുന്ന നിയമം വാസ്തവത്തില്‍ സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് എയര്‍ബിഎന്‍ബിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഭവന ഉടമകള്‍ ചൂണ്ടിക്കാട്ടി.

പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എയര്‍ബിഎന്‍ബി മുന്നോട്ടു വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഹോട്ടല്‍ശൃംഖലകളെ സഹായിക്കുന്ന നയമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എയര്‍ബിഎന്‍ബി ആരോപിച്ചു. പുതിയ നിയമത്തിനെതിരെ ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹര്‍ജിയും കമ്പനി നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ പാര്‍പ്പിടവിപണി തകരാതെ നിലനിര്‍ത്തുന്നതിന് പ്രസ്തുത നിയമം ആവശ്യമാണെന്ന് നിയമത്തെ പിന്താങ്ങുന്നവര്‍ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്റെ നേതൃത്വത്തില്‍ 2010 മുതല്‍ 2014വരെയുള്ള കാലയളവില്‍ എയര്‍ബിഎന്‍ബിയുമായി സഹകരിച്ചു നടത്തിയ ഇടപാടുകള്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ നടത്തിയ 72 ശതമാനം ഇടപാടുകളും നിയമവിരുദ്ധമാണെന്നും കണ്ടെത്തിയിരുന്നു.

Comments

comments

Categories: Business & Economy