ബാങ്ക് ഹാക്കര്‍മാര്‍ ഇന്ത്യയില്‍ നിന്നുതന്നെ: മക്അഫീ

ബാങ്ക് ഹാക്കര്‍മാര്‍ ഇന്ത്യയില്‍ നിന്നുതന്നെ: മക്അഫീ

 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടന്ന എടിഎം മാല്‍വെയര്‍ തട്ടിപ്പുകളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെയാണ് കൃത്യം നടത്തിയിരിക്കാന്‍ സാധ്യതയെന്ന വാദവുമായി മക്അഫീ ആന്റീ വൈറസ് സ്ഥാപകന്‍ ജോണ്‍ മക്അഫീ. ചൈനക്കാരാണ് ഇന്ത്യന്‍ ബാങ്കുകളുടെ എടിഎമ്മുകള്‍ ഹാക്കി ചെയ്തതെന്നായിരുന്നു ഫോറസിക് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്നാല്‍ ഹാക്കര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് തന്റെ വിശ്വാസമെന്ന് മക്അഫീ പറയുന്നു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.

ഇന്ത്യയ്ക്കു പുറത്തു നിന്നുള്ളവരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്ന അമേരിക്കയുടെ വാദത്തിന് തീര്‍ത്തും വിപരീതമായ കാഴ്ച്ചപ്പാടാണ് മക്അഫീയുടേത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആരോപണം ഉന്നയിക്കാന്‍ കഴിയുന്നതും അതിനു വിരുദ്ധ നിലപാട് സമര്‍ത്ഥിക്കാന്‍ കഴിയുന്നതുമായ വളരെ സങ്കീര്‍ണ്ണമായ ഒരു മേഖലയാണ് സൈബര്‍ സുരക്ഷയെന്ന് മക്അഫീ പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ ശത്രുരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിനുള്ള അവസരമായി സര്‍ക്കാര്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ സൗഹൃദത്തിലുള്ള രാജ്യങ്ങളെ നിഷ്‌കളങ്കരായി പ്രഖ്യാപിക്കും. ഇത്തരം സമീപനങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കു മാത്രമെ വഴിയൊരുക്കുമെന്നാണ് മക്അഫീയുടെ വാദം.

തട്ടിപ്പു നടന്ന എടിഎമ്മുകളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഹിറ്റാച്ചിക്കെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. ഇതുവരെ കവര്‍ച്ചകള്‍ക്ക് ഉത്തരവാദി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മക്അഫീ പറഞ്ഞു. ഇത്തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വിപുലമായ സംഭവങ്ങളുടെ പരമ്പര തീര്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് ഹാക്കര്‍മാര്‍ നടത്താറുള്ളതെന്നും അദ്ദേഹം പറയുന്നു. ഏകദേശം 30 വര്‍ഷത്തോളം ബ്ലാക് ഹാറ്റ് ഹാക്കര്‍മാരേട് താന്‍ യുദ്ധം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റം, പദ്ധതി, തന്ത്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ ചിത്രം തനിക്കുണ്ടെന്നും ഇതുവരെ ഉണ്ടായ ഹാക്കിംഗ് സംഭവങ്ങള്‍ ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള വെറസിന്റെ വ്യാപ്തി നിര്‍ണയിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും മക്അഫീ വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories