ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനം കേരളം : കെപിഎംജി

ജിഎസ്ടി കൗണ്‍സിലില്‍  ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനം കേരളം : കെപിഎംജി

 

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കെപിഎംജി ഇന്ത്യ ഇന്‍ഡയറക്ട് ടാക്‌സ് തലവനും ഫിക്കി ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കോചെയറുമായ സച്ചിന്‍ മേനോന്‍ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍ കേരളത്തിന്റെ പങ്ക് ഭംഗിയായി വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഎസ്ടിയെ സംബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്റെറാക്ഷന്‍ സെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളം ജിഎസ്ടിയുടെയും ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളില്‍ ഒന്നാണെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികാനിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കി, കെപിഎംജി ഇന്ത്യ,സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ജിഎസ്ടി ബില്‍ നടപ്പിലാക്കികൊണ്ട് ഏകീകൃത പൊതുവിപണിയായി വളര്‍ന്നു വരാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒന്നിലധികം നികുതികളും അതിന്റെ സങ്കീര്‍ണതകളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കികൊണ്ട് നികുതി വ്യവസ്ഥ ലളിതമാക്കാനും വിതരണ ശൃഖലയുടെ കാര്യക്ഷമത ഉയര്‍ത്താനും ജിഎസ്ടി സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടു. ജിഎസ്ടി ബില്ലിന്റെ വിവിധ പ്രത്യേകതകളും പ്രത്യാഘാതങ്ങളും സെഷന്‍ ചര്‍ച്ച ചെയ്തു.

Comments

comments

Categories: Slider, Top Stories