മഴ കുറഞ്ഞു; കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

മഴ കുറഞ്ഞു;  കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് പെയ്ത മഴയുടെ അളവ് വളരെ കുറഞ്ഞതാണ് കാരണം. ഇത്തവണ കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം69 ശതമാനവും കുറഞ്ഞതായി മന്ത്രി അറിയിച്ചു.

ഇടവപ്പാതി മഴ 34 ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് പതിനാല് ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ജല ഉപയോഗത്തിന് ഇനി നിയന്ത്രണം ഏര്‍പ്പെടുത്തും. സഹകരണ ബാങ്കുകളില്‍നിന്നുള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചേക്കാനും സാധ്യത.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് 22 ശതമാനത്തോളം കുറവാണ്. തുലാമഴ വേണ്ടത്ര പെയ്തില്ലെങ്കില്‍ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്നു സൂചനകളുണ്ട്. എന്നാല്‍ വേനല്‍ മാസങ്ങളില്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തില്ലെന്നും 2017 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലേക്കായി 200 മെഗാവാട്ട് വൈദ്യുതി അധികം വാങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories