കേരളത്തിന് 60 വയസ്; പൊതു സ്ഥലങ്ങളിലെ വിസര്‍ജന മുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

കേരളത്തിന് 60 വയസ്;  പൊതു സ്ഥലങ്ങളിലെ വിസര്‍ജന മുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

toiletsതിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് അറുപതാണ്ട് തികയുന്നു. പൊതുസ്ഥലങ്ങളിലെ വിസര്‍ജനം പൂര്‍ണമായും അവസാനിപ്പിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി കേരളം ഇന്ന് പ്രഖ്യാപിക്കപ്പെടും. കേരളത്തിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ശുചിത്വമാതൃകയെ കഴിഞ്ഞ ദിവസം മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൂണ്ടിക്കാണിച്ചിരുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായാണ് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ‘ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം: നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്’ (വജ്രകേരളം) എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് എേvdvd തുടക്കമാകും.
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും.

Comments

comments

Categories: Slider, Top Stories