ഇന്‍ഷുറന്‍സ് ഫണ്ട്: മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി

ഇന്‍ഷുറന്‍സ് ഫണ്ട്: മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വിഭാഗം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്‍ഷുറന്‍സ് സ്‌കീമിന്റ് ഗുണഭോക്താക്കളായ രോഗികള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ജനറിക് മരുന്നുകള്‍ മാത്രം ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.

രോഗിക്ക് ആവശ്യമായ മരുന്ന് ജനറിക് മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയാണ്, അത് പുറത്തു നിന്നു വാങ്ങണമെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ എന്തുകൊണ്ട് ഈ പ്രത്യേക മരുന്ന് ചികിത്സയ്ക്ക് ആവശ്യമായി വരുന്നുവെന്ന് വ്യക്തമാക്കണം. ഈ കാരണം കാണിക്കല്‍ രേഖ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ്, ചികിത്സിക്കുന്ന ഡോക്ടര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി അംഗീകരിക്കുകയും വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്യുന്ന ജനറിക് മരുന്നുകള്‍ തികയാതെ വരുന്ന അവസരത്തില്‍ പുറത്തു നിന്നും ജനറിക് മരുന്നുകള്‍ വാങ്ങുന്നതിന് ഇന്‍ഷുറന്‍സ് ഫണ്ട് ഉപയോഗിക്കാവുന്നതാണ്. രാഷ്ട്രീയ സ്വസ്ത് ഭീമാ യോജനയുടെ കീഴില്‍ എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ വാങ്ങാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇനി മുതല്‍ ഒരു വര്‍ഷം ലഭിച്ച ഇന്‍ഷുറന്‍സ് ഫണ്ടിന്റെ 60 ശതമാനം ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാതിരുന്നാല്‍ ആ പണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദ ഡയറക്റ്റര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നിവരുടെ എക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy