ജനങ്ങളുടെ സമ്പാദ്യശീലം മാറുന്നു: ചന്ദ കൊച്ചാര്‍

ജനങ്ങളുടെ സമ്പാദ്യശീലം മാറുന്നു: ചന്ദ കൊച്ചാര്‍

 

ന്യൂഡെല്‍ഹി: ജനങ്ങളുടെ സമ്പാദ്യശീലത്തിലും പണം ചെലവഴിക്കുന്ന രീതീയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍. ജോലി ചെയ്യുന്ന കാലയളവില്‍ ഓരോ വര്‍ഷവും സമ്പാദ്യത്തിലേക്ക് കരുതിവെക്കുന്നവരാണ് പണ്ട് കൂടുതലായി ഉണ്ടായിരുന്നത്. ഇത് റിട്ടയര്‍മെന്റിനു ശേഷം ഒരു വീട് വാങ്ങാനിക്കാനായിരിക്കും ഉപയോഗിക്കുക. എന്നാല്‍ ഒരു കുടുംബത്തില്‍ തന്നെ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്‍സ്റ്റാള്‍മെന്റിനായി ഒരാളുടെ ശമ്പളം മാറ്റിവെക്കുന്ന കാര്യത്തിലും ഇവര്‍ക്ക് പരാതിയില്ല. വിവാഹിതരായ ഉടന്‍ തന്നെ വീട് വാങ്ങിക്കണമെന്ന ആഗ്രഹമാണ് ഭൂരിഭാഗം പേര്‍ക്കും. ഒഴിവുദിവസങ്ങള്‍ ചെലവഴിക്കുന്നതിനു പോലും വായ്പയെടുക്കുന്നതിന് ഇവര്‍ സന്നദ്ധരാണെന്നും ചന്ദ കൊച്ചാര്‍ പറയുന്നു.

ഇന്ന് ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലാബുകളില്‍ നടക്കുന്ന മിക്ക കണ്ടുപിടുത്തങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ഫിന്‍ടെക് രംഗത്താണ്. ഇത്തരത്തില്‍ വളര്‍ന്നു വന്ന സംരംഭങ്ങളാണ് ഡിജിറ്റല്‍ വാലറ്റ് കമ്പനികളായ പേടിഎം പോലുള്ളവ. അര പതിറ്റാണ്ടിനുള്ളില്‍ 100 ദശലക്ഷത്തോളം ഉപഭോക്താക്കളെ കണ്ടെത്താനും പേടിഎമ്മിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണവും ജനങ്ങളും തമ്മിലുള്ള ബന്ധം നാടകീയമാറ്റത്തിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണെന്നും ചന്ദ കൊച്ചാര്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories