ഫേസ്ബുക് സ്‌നാപ്പ്ചാറ്റില്‍ പുതിയ കാമറ സൗകര്യം ലഭ്യമാക്കും

ഫേസ്ബുക്  സ്‌നാപ്പ്ചാറ്റില്‍ പുതിയ കാമറ സൗകര്യം ലഭ്യമാക്കും

 
കാലിഫോര്‍ണിയ: ഫേസ്ബുക് സ്‌നാപ്പ്ചാറ്റില്‍ പുതിയ കാമറ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തില്‍. പ്രിസ്മ പോലുള്ള ഫില്‍റ്ററുകളും ഗ്രാഫിക്‌സ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സെല്‍ഫികള്‍ ‘ഡയറക്റ്റ് മെസേജി’ലൂടെ സുഹൃത്തുക്കളുമായി പങ്കിടാന്‍ സാധിക്കും.

ഇത്തരത്തില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ 24 മണിക്കൂറിനകം സ്‌നാപ്പ്ചാറ്റിലേതു പോലെ ഇല്ലാതെയാകുന്നു. പുതിയ സംവിധാനം അയര്‍ലാന്‍ഡില്‍ വച്ചാണ് പരീക്ഷിക്കുന്നതെന്ന് ടെക് നിരീക്ഷകര്‍ സൂചിപ്പിച്ചു. പുതിയ കാമറ സൗകര്യം ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിനു മുന്‍പായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ഫേസ്ബുക് ശ്രമിക്കുമെന്നും നിരീക്ഷകര്‍ പറഞ്ഞു.

ന്യൂസ് ഫീഡ് മുഖാന്തരം ലളിതമായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ് കാമറ. ഫേസ്ബുക് തങ്ങളുടെ മെസഞ്ചര്‍ ആപ്ലിക്കേഷനുവേണ്ടി സ്‌നാപ്പ് ചാറ്റ് പോലുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചര്‍ഡേ ആപ്ലിക്കേഷനും സ്‌നാപ്പ്ചാറ്റിലേതു പോലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുറത്തിറക്കിയിട്ടുള്ളത്. നിലവില്‍ പോളണ്ടിലെ ഉപയോക്താക്കള്‍ക്കാണ് ഇതു ലഭ്യമാക്കിയിട്ടുള്ളത്. മെസഞ്ചര്‍ ഡെ ഉപയോക്താക്കള്‍ക്കു ചിത്രങ്ങളില്‍ അക്ഷരങ്ങളും ഗ്രാഫിക്‌സു ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കുന്നു. ഇതൊടൊപ്പം സുഹൃത്തുക്കളുമായി ഹ്രസ്വമായ വീഡിയോ പങ്കിടുന്നതിനുള്ള സൗകര്യവും മെസഞ്ചര്‍ ഡേ ആപ്പിലുണ്ട്.

Comments

comments

Categories: Tech