വൈറ്റ് ഹൗസില്‍ ആദ്യമായി ദീപാവലി ആഘോഷിച്ചു

വൈറ്റ് ഹൗസില്‍ ആദ്യമായി ദീപാവലി ആഘോഷിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫീസില്‍ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയില്‍ തന്റെ പിന്‍ഗാമികളും ദീപാവലി ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ പറഞ്ഞു. വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.

‘ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യുഎസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ’ എന്ന് ഒബാമ പറഞ്ഞു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഒബാമ ഇക്കാര്യം സൂചിപ്പിച്ചത്.
ദീപാവലി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഇന്ത്യ സന്ദര്‍ശന വേളയില്‍ മുംബൈയില്‍വെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഓര്‍മിച്ചു.2009ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: World