മാലിന്യ സംസ്‌കരണം: അനുയോജ്യമായ ബദല്‍ സംവിധാനങ്ങള്‍ വേണം

മാലിന്യ സംസ്‌കരണം:  അനുയോജ്യമായ ബദല്‍ സംവിധാനങ്ങള്‍ വേണം

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാള്‍ മികച്ച ഏത് സാങ്കേതികവിദ്യയെയും നഗരസഭ സ്വാഗതം ചെയ്യുന്നുവെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മേയര്‍.

ഒരുപാട് ചര്‍ച്ചകള്‍ക്കും ഉപദ്ദേശകള്‍ക്കും ശേഷമാണ് പദ്ധതി തെരഞ്ഞെടുത്തത്. എന്നിരുന്നാലും നഗരത്തിലെ മാലിന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏത് സാങ്കേതികവിദ്യയെയും നഗരസഭ സ്വാഗതം ചെയ്യുന്നതായി മേയര്‍ അറിയിച്ചു. പല രാഷ്ട്രീയ കക്ഷികളും ഏജന്‍സികളും ബ്രഹ്മപുരം പദ്ധതിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബദല്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ജിജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി വഴി വിതരണം ചെയ്യാനാണ് പദ്ദതി.

Comments

comments

Categories: Politics

Related Articles