ആന്ധ്ര, തെലങ്കാന ബിസിനസ് സൗഹൃദ സംസ്ഥാനങ്ങള്‍

ആന്ധ്ര, തെലങ്കാന ബിസിനസ് സൗഹൃദ സംസ്ഥാനങ്ങള്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളായി ആന്ധ്രാ പ്രദേശിനെയും തെലങ്കാനയെയും തെരഞ്ഞെടുത്തു. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പും ലോക ബാങ്കും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിന് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു.

2015 ജൂലൈ മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന്റെ 340 ഇന ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട 58 നിയന്ത്രണ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനും മറ്റ് നയപരിപാടികളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 20 സ്ഥാനത്താണ് കേരളമുള്ളത്.

വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മൊത്തത്തില്‍ 7,124 പരിഷ്‌കാര നടപടികള്‍ കൈക്കൊണ്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories