കെ എം എബ്രഹാമിനെ പിന്തുണച്ച് തോമസ് ഐസക്

കെ എം എബ്രഹാമിനെ പിന്തുണച്ച് തോമസ് ഐസക്

 

തിരുവനന്തപുരം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാമെന്ന് മന്ത്രി പറഞ്ഞു. സഹാറ കേസില്‍ കെ എം എബ്രഹാമിന്റെ അഴിമതി വിരുദ്ധ നിലപാട് വ്യക്തമായതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നേരത്തേ കെ എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സിന് വീഴ്ച പറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories