എസ്എന്‍ജിഐഎസ് ടി: നൂതന ആശയങ്ങളുടെ വിജയം

എസ്എന്‍ജിഐഎസ് ടി: നൂതന ആശയങ്ങളുടെ വിജയം

unnamed”പ്രകടനത്തിലും പ്രയോഗത്തിലുമുള്ള പുതുമയാണ് ഒരു ബിസിനസിന്റെ വിജയത്തിന് ഏറ്റവും അഭികാമ്യം. ഇതേ പുതുമ തന്നെയാണ് ഒരു സംരംഭത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും. ഇതേ മേഖലയിലുള്ള പഠിതാക്കള്‍ക്കും ഏറെ ആവശ്യം നൂതന ആശയങ്ങളാണ്. വിദ്യാര്‍ഥികള്‍ ഉയര്‍ന്നതലത്തില്‍ പ്രചോദിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ആശയങ്ങളും സംരംഭങ്ങളും വിജയം കൈവരിക്കുക തന്നെ ചെയ്യും. എസ്എന്‍ജിഐഎസ് ടി നല്‍കുന്ന സൗകര്യങ്ങളെല്ലാം വിദ്യാര്‍ഥികളെ ഈ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ പ്രാപ്തരാക്കുന്നതാണ്”, എസ്എന്‍ജിഐഎസ്ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ. ആര്‍ കുസുമന്റെ വാക്കുകളാണിത്. കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി ശ്രീനാരായണ ഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ മാറ്റിയതിന് പിന്നില്‍ തീര്‍ച്ചയായും ഈ വാക്കുകളിലെ ഊര്‍ജം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

 

റിട്ടയര്‍മെന്റിനു ശേഷമുള്ള വിരസ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ വേറിട്ട മാതൃകയാണ് കെ.ആര്‍.കുസുമന്‍. കെഎസ്ഇബിയില്‍ നിന്ന് 2001-ല്‍ റിട്ടയര്‍ ചെയ്ത ശേഷം, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതികളുള്ളവരെ ഒരുമിപ്പിച്ച് ഗുരുദേവ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റില്‍ അന്‍പതോളം അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് വിദൂര വിദ്യാഭ്യാസ മാതൃകയിലാണ് കോളെജ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അതിനെ വിജയകരമായി മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞുവെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതും. ”120 വിദ്യാര്‍ഥികളുമായി തുടക്കമിട്ട സ്ഥാപനം ഇന്ന് 2400 വിദ്യാര്‍ഥികളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഇരുപതോളം കോഴ്‌സുകളും ഇന്ന് ഇവിടെയുണ്ട്. എന്‍ജിനീയറിംഗിന്റെ അഞ്ച് സ്ട്രീമുകള്‍, എംബിഎ, എംസിഎ, ഇന്റഗ്രേറ്റഡ് എംസിഎ തുടങ്ങി പ്രധാന കോഴ്‌സുകളെല്ലാം ഉന്നത നിലവാരത്തില്‍ തന്നെ ഈ സ്ഥാപനത്തില്‍ നിന്നു ലഭ്യമാക്കുന്നുണ്ട്”, സ്ഥാപനത്തിന്റെ വളര്‍ച്ചയെക്കുറിച്ച് കുസുമന്‍ പറയുന്നു.

ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ കാര്യമായി വികസിച്ചിട്ടില്ലാത്ത 2011 കാലഘട്ടത്തില്‍ മേഖലയിലെ ഇത്തരം സംവിധാനങ്ങള്‍ നമ്മുടെ സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു സ്ഥാപനത്തിന് തുടക്കമിട്ടത്. എസ്എന്‍ജിഐഎസ്ടി സ്ഥാപിച്ച ശേഷമാണ് പറവൂര്‍ മേഖലയില്‍ മറ്റ് കോളെജുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഭാവിയിലെ പ്രവണതകള്‍ തിരിച്ചറിഞ്ഞ് ഇത്തരമൊരു വിദ്യാഭ്യാസ സ്ഥാപനം ഇവിടെ തുടങ്ങിയതോടെ പ്രാദേശികമായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് എറണാകുളം ജില്ലയിലെ മികച്ച കോളെജുകളിലൊന്നു കൂടിയാണ് എസ്എന്‍ജിഐഎസ്ടി.

299072_188615097873029_5503673_nകാര്യക്ഷമത..ആത്മവിശ്വാസം.. കരുണ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മൂല്യങ്ങള്‍ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ”കാര്യക്ഷമത, ആത്മവിശ്വാസം കരുണ എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് ഞങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതേ മൂല്യങ്ങള്‍ തന്നെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാനെന്ന നിലയില്‍ ഞാന്‍ മുറുകെപ്പിടിക്കുന്നതും. വിദ്യാര്‍ഥികളെ കൂടുതല്‍ സമര്‍ഥരാക്കാന്‍ സഹായിക്കുന്ന അധ്യാപന സമ്പ്രദായമാണ് ഞങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്. നൂതനമായ പഠന സംവിധാനങ്ങളും മൂല്യങ്ങളില്‍ മുറുകെപ്പിടിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയുമാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്”, കുസുമന്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്കിടയിലും ഈ മൂല്യങ്ങളുടെ സ്വാധീനം കുറവല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നൂതന ആശയങ്ങളിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും വര്‍ധിച്ച ആത്മവിശ്വാസത്തോടെയും ഇവിടെയുള്ള വിദ്യാര്‍ഥികള്‍ മേഖലയില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഫ്രൈബൈറ്റ്‌സ് എന്ന ഫുഡ് നെറ്റ്‌വര്‍ക്കിനെ ഈ സാന്നിധ്യത്തിന്റെ സാക്ഷ്യപത്രമായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇഷ്ടപ്പെട്ട ആഹാരം പ്രിയപ്പെട്ട റെസ്റ്റോറന്റില്‍ നിന്നും ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ അല്‍പ്പ സമയത്തിനകം അത് വീട്ടിലെത്തും. പണമായോ ഓണ്‍ലൈന്‍ വഴിയോ ബില്ലുമടയ്ക്കാം. കുറഞ്ഞത് ഇത്ര രൂപയുടെ ഭക്ഷണം വാങ്ങണമെന്ന നിബന്ധനയുമില്ല. ഈ പ്രത്യേകതകളോടെ ഫ്രൈെൈബെറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കൊച്ചിയില്‍ ചുവടുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. നൂതന ആശയവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് എസ്എന്‍ജിഐഎസ്ടി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംരംഭം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോളെജ് മാനേജ്‌മെന്റും അധ്യാപകരും കുട്ടികള്‍ക്കുനല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് കോളെജിനെ വളര്‍ച്ചയിലേക്കു നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. കോളേജിന് ലഭിച്ചിട്ടുള്ള മികവിന്റെ അംഗീകാരങ്ങളില്‍ ഭൂരിഭാഗവും എന്‍എസ്എസുമായി ബന്ധപ്പെട്ടവയാണ്. രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കുക, ആശുപത്രികള്‍ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസിന്റെ ഭാഗമായി ഇവിടത്തെ വിദ്യാര്‍ഥികള്‍ ചെയ്യുന്നുണ്ട്.

379028_257468617654343_1349517425_nപ്രതിസന്ധികളെ അതിജീവിച്ച്
കോളേജ് തുടങ്ങുന്ന കാലത്ത് തനിക്കുമുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നുവെന്ന് കുസുമന്‍ പറയുന്നു. സാമ്പത്തികം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ അതിനെയെല്ലാം ആത്മവിശ്വാസം കൊണ്ടാണ് ഞങ്ങള്‍ അതിജീവിച്ചത്. ഞങ്ങളുടെ ടീം വര്‍ക്കാണ് എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ സഹായിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ നല്ല നിലയില്‍ എത്തിക്കണമെന്നതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം. ഇതിനായി അധികസമയം ജോലി ചെയ്യാന്‍ ഞാന്‍ ഉള്‍പ്പെടുന്ന ഇവിടെയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരും തയാറാണ്. മികച്ച അച്ചടക്കവും അധ്യാപന സാഹചര്യങ്ങളും വികസിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു.

ഇന്ന് എംബിഎ, എംസിഎ തുടങ്ങിയ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളും, കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എന്‍ജിനീയറിംഗ് ഡിഗ്രി കോഴ്‌സുകളും ഇവിടെയുണ്ട്. എഐസിടിഇ അപ്രൂവലും ഐഎസ്ഒ 9001 – 2008 സര്‍ട്ടിഫിക്കേഷനും തങ്ങള്‍ നേടിയെടുത്തത് ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധികളിലെല്ലാം കോളെജിനൊപ്പം കൈത്താങ്ങായി കുസുമന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ തന്നെ അഞ്ച് സ്ട്രീമുകളാണുള്ളത്. എംബിഎ വിഭാഗത്തില്‍ മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഫിനാന്‍സ് എന്നീ മേഖലകളിലാണ് സ്‌പെഷലൈസേഷനുള്ളത്. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ സ്ട്രീമുകളാണുള്ളത്. 12 ഏക്കറോളം വരുന്ന വിശാലമായ പ്രദേശത്താണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. 400 കംപ്യൂട്ടറുകളുള്ള ഒരു വൈഫൈ കാമ്പസ് കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ തുടങ്ങിയ കായിക ഇനങ്ങള്‍ പരിശീലിക്കാനുള്ള സൗകര്യവും കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്.
ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിലൂടെ മാത്രം ഒരാളുടെ വിദ്യാഭ്യാസം പൂര്‍ണമാവുന്നില്ലെന്നും കുസുമന്‍ പറയുന്നു. സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവുമുള്ള പൗരന്മാരായി വിദ്യാര്‍ഥികളെ രൂപപ്പെടുത്തുകയെന്നതാണ് കോളെജിന്റെ ലക്ഷ്യം. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ പരിശീലനവും ഞങ്ങള്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്കായി സ്ഥിരം ചര്‍ച്ചകളും ഡിബേറ്റുകളും പഠനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളോടെയുള്ള ലൈബ്രറിയാണ് ക്രമീകരിച്ചിട്ടുള്ളത്. 20000 വോളിയങ്ങളിലുള്ള ടെക്‌സ്റ്റ് ബുക്കുകളും 130- ഓളം മാഗസിന്‍/ ജേണലുകളും, 1500 ഇ ജേണലുകളും ഇവിടെയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ മാറി വരുന്ന പ്രവണതകള്‍ ഉള്‍ക്കൊണ്ടാവണം ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും മുന്നോട്ട് പോകേണ്ടതെന്നും കുസുമന്‍ ഓര്‍മിപ്പിക്കുന്നു. ബാങ്കിംഗ് മേഖലയുള്‍പ്പടെ ഇപ്പോള്‍ വമ്പന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ടെലികോം രംഗത്തും മാറ്റങ്ങള്‍ പ്രകടമാണ്. ഇവയെല്ലാം ഉള്‍ക്കൊള്ളാന്‍ വിദ്യാഭ്യാസ മേഖല തയാറാകണം. ഇന്നൊവേറ്റീവായ ആശയങ്ങള്‍ കൊണ്ടുവരികയും അവസരങ്ങള്‍ വിപുലപ്പെടുത്തുകയും, ആവശ്യമായ ഫണ്ടുകളും മറ്റും നല്‍കി സര്‍ക്കാര്‍ മേഖലയെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഈ രംഗം ഇനിയും സമ്പുഷ്ടമാകുമെന്നുറപ്പാണ്. 2021 ആകുമ്പോഴേക്കും കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനത്ത് എത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളിപ്പോള്‍. അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ. ആര്‍ കുസുമന്‍ എന്ന് ട്രസ്റ്റ് ബേര്‍ഡ് അംഗം കൂടിയായ ജോയ് സൈമണ്‍ വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികളോടായാലും അധ്യാപക- അനധ്യാപക ജീവനക്കാരോടായാലും വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറുന്നതെന്നും ആരോടും ഇതുവരെ ദേഷ്യപ്പെട്ടു പോലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ തന്നെ സ്ഥാപനത്തിനകത്ത് ഒരുതരത്തിലുള്ള ഈഗോ പ്രശ്‌നങ്ങളും ഉണ്ടാവാറില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Comments

comments

Categories: FK Special