എസ്ബിടിയുടെ ലാഭം 492.65 കോടി

എസ്ബിടിയുടെ ലാഭം 492.65 കോടി

 

കൊച്ചി: ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) 492.65കോടി രൂപയുടെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 373.15 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നാല്‍ കിട്ടാക്കടത്തിന്റെയും ടാക്‌സേഷന്റെയും ഉയര്‍ന്ന നിബന്ധനകളാല്‍ ബാങ്ക് 587. 68 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ആദ്യ അര്‍ധ വാര്‍ഷികത്തില്‍ നഷ്ടം 1330.57 കോടിയായി. സെപ്റ്റംബര്‍ 30 വരെയുള്ള അര്‍ധവാര്‍ഷിക കണക്കെടുപ്പില്‍ 919.29 കോടിയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഈ സമയത്ത് 837.86 കോടിയായിരുന്നു ഇത്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ പലിശയേതര വരുമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ 226.43 കോടിയില്‍ നിന്ന് 76 ശതമാനം നര്‍ധിച്ച് 399.53 കോടി രൂപയായി. ട്രഷറി പ്രവര്‍ത്തനങ്ങളിലുണ്ടായ വന്‍വര്‍ധനവ് മൂലമാണ് ഈ നേട്ടം കൈവരിക്കാനായത്.

സെപ്റ്റംബര്‍ 30ന് മൊത്തം കിട്ടാക്കടം 11.55 ശതമാനവും അസ്സല്‍ കിട്ടാക്കടം 7.2 ശതമാനവുമാണ്. ചില പ്രത്യേക എക്കൗണ്ടുകളില്‍ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ക്ക് വിധേയമായി ബാങ്ക് പ്രത്യേക പ്രഡന്‍ഷ്യല്‍ നിബന്ധനകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൊവിഷന്‍ കവറേജ് റേഷ്യോ 50.35 ശതമാനമാണ്.

Comments

comments

Categories: Banking
Tags: profit, SBT