ആറന്‍മുളയില്‍ നെല്‍കൃഷി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആറന്‍മുളയില്‍ നെല്‍കൃഷി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

ആറന്‍മുള: വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്ത് ആരംഭിച്ച നെല്‍കൃഷി വിതു വിതച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. പദ്ധതിക്കായി ഏറ്റെടുത്ത 56 ഹെക്ടര്‍ പാടശേഖരത്താണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിയാരംഭിച്ചത്. സര്‍ക്കാര്‍ വിമാനത്താവളത്തിന് എതിരല്ലെന്നും ആറന്‍മുളയിലെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട്. വിമാനത്താവളം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തിനിടയില്‍ തന്നെ 700 ഏക്കര്‍ പദ്ധതിക്കായി ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങളുള്‍പ്പെടയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ശീതീകരണ സംഭരണശാലാ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍, ജലവിഭവശേഷി മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു..

കാലം തെറ്റി വരുന്ന മണ്‍സൂണ്‍ മൂലമുണ്ടാകുന്ന വരളള്‍ച്ചയും വെള്ളപൊക്കവും സംസ്ഥാനത്ത് വലിയ കൃഷിനാശം ഉണ്ടാക്കുന്നുണ്ട്. ഇവ ഒഴിവാക്കുന്നതിനായി മഴവെള്ളകൊയ്ത്ത് പോലുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കും. പുതിയതായി നിര്‍മ്മിക്കുന്ന വീടുകളിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Comments

comments

Categories: Politics