മികച്ച നേട്ടവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

മികച്ച നേട്ടവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

 

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ലാഭം 30 ശതമാനം ഉയര്‍ന്ന് 8.06 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 6.18 കോടി രൂപയായിരുന്നു. സ്ഥാപനത്തിന്റെ വരുമാനം 56.50 കോടി രൂപയില്‍ നിന്ന് 24 ശതമാനം വര്‍ദ്ധിച്ച് 70.08 കോടി രൂപയിലെത്തിയിട്ടുണ്ട്. 106 കോടി രൂപയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുചക്ര വാഹന വായ്പായിനത്തില്‍ കമ്പനി വിതരണം ചെയ്ത്. ഇതാദ്യമായാണ് ഫിന്‍കോര്‍പ്പിന്റെ വായ്പാ തുക ഒരുമാസം 100 കോടി രൂപ കവിയുന്നത്.

രണ്ടാം പാദത്തിലെ ആകെ വായപ 1,170 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തി 69.37 കോടി രൂപയില്‍ നിന്ന് 66.67 കോടി രൂപയിലേക്ക് കുറഞ്ഞത് മികച്ച ലാഭം നേടാന്‍ സഹായകമായി. നടപ്പു വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 12.54 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2015 ഏപ്രില്‍- സെപ്റ്റംബറില്‍ ഇത് 9.93 കോടി രൂപയായിരുന്നു. ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കളില്‍ നിന്നും പിന്തുണ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിയെ സഹായിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

Comments

comments

Categories: Branding