കേരളത്തിന്റെ ശുചിത്വത്തിന് മോദിയുടെ അഭിനന്ദനം

കേരളത്തിന്റെ ശുചിത്വത്തിന് മോദിയുടെ അഭിനന്ദനം

ന്യൂഡെല്‍ഹി: പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലൂടെ കേരളത്തിന്റെ ശുചിത്വബോധത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മിച്ചതിനെ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വിവിധ വിഭാഗങ്ങള്‍ മുന്നോട്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ദീപാവലി രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്കുവേണ്ടി സമര്‍പ്പിക്കണമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നത്. മോദിയുടെ 25മത് പ്രതിമാസ റേഡിയോ സംപ്രേക്ഷണമാണ് ഇന്നലെ നടന്നത്.

Comments

comments

Categories: Slider, Top Stories