കെടിയു റിസര്‍ച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു

കെടിയു റിസര്‍ച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു

 

കൊച്ചി: എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഗവേഷണമേഖലയിലെ ദ സിഇആര്‍ഡി റിസര്‍ച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. കേരള ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 25,000 രൂപയും 25,000 രൂപ വിലവരുന്ന സ്വര്‍ണ മുദ്രയുമാണ് പുരസ്‌കാരം. കൂടാതെ തുടര്‍ന്നുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ധനസഹായവും സിഇആര്‍ഡി ലഭ്യമാക്കും. വൈസ് ചാന്‍സിലര്‍ അധ്യക്ഷനായുള്ള അധ്യാപകരം ശാസ്ത്രജ്ഞരുമടങ്ങിയ വിദഗ്ധ സമിതിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഗവേഷണരംഗത്ത് നല്‍കിയ സംഭാവനകളാണ് അവാര്‍ഡിനായി പ്രധാനമായും പരിഗണിക്കുക. കൂടാതെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്‌മെന്റ് ആക്റ്റിവിറ്റീസ്, പ്രൊഫഷണല്‍ സൊസൈറ്റി ആക്ടിവിറ്റീസ്, ടീച്ചര്‍ ഇഫക്ടീവ്‌നസ് ഇന്‍ഡക്‌സ്, മറ്റ് അക്കാഡമിക്ക് ആക്ടിവിറ്റീസ് എന്നിവയും സമിതി വിലയിരുത്തും. സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളെജുകളിലെ ഫാക്കല്‍റ്റികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. എന്‍ബിഎ അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ സെല്‍ഫ് ഫിനാന്‍സിങ് കോളെജുകളിലെ ഫാക്കല്‍റ്റികള്‍ അപേക്ഷിക്കാന്‍ യോഗ്യരായിരിക്കില്ല. അപേക്ഷകള്‍ നവംബര്‍ 15 ന് മുമ്പ് ദ ഡയറക്ടര്‍(റിസര്‍ച്ചര്‍), എപിജെ അബ്ദൂള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കോളെജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം കാംപെസ്, തിരുവനന്തപുരം, പിന്‍: 695016 എന്ന വിലാസത്തില്‍ ലഭിക്കണം. www.ktu.edu.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോം ലഭ്യമാണ്.

Comments

comments

Categories: Education