കെഎസ്‌സിഡിസി ലാഭത്തിന്റെ പാതയില്‍

കെഎസ്‌സിഡിസി ലാഭത്തിന്റെ പാതയില്‍

കൊച്ചി: 47 വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുമേഖലാ സ്ഥാപനമായ കെഎസ്‌സിഡിസി( കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) ലാഭം കൊയ്യാന്‍ ഒരുങ്ങുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കമ്പനി 5 ലക്ഷം രൂപയുടെ ആദ്യ ലാഭം ഉണ്ടാക്കുമെന്ന് കെഎസ്‌സിഡിസി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. ലാഭമുണ്ടാക്കുന്ന കമ്പനിയായി കെഎസ്‌സിഡിസിയെ മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുു അദ്ദേഹം.

ഇതുവരെ കെഎസ്‌സിഡിസിയിലെ പ്രവര്‍ത്തനങ്ങള്‍ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേട്ടമുണ്ടാക്കുന്ന കമ്പനിയായി കെഎസ്‌സിഡിസി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജയമോഹന്‍ കെഎസ്‌സിഡിസി ചെയര്‍മാനായി ചുമതലയേറ്റത് കശുവണ്ടി ഉല്‍പ്പാദന യൂണിറ്റിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നാണ് കശുവണ്ടി തൊഴിലാളികല്‍ കരുതുന്നത്.

കമ്പനിയെ ലാഭത്തിലെത്തിക്കാന്‍ നിരവധി പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. 5,000 കശുവണ്ടി തൊഴിലാളികള്‍ക്ക് കൂടി കമ്പനി തൊഴില്‍ നല്‍കും. ഈ-ടെന്‍ഡര്‍ വഴി കശുവണ്ടി വില്‍പ്പനയ്ക്ക് വെക്കുന്നതും യൂണിറ്റിനെ സുതാര്യമാക്കും. പുതിയ സംവിധാനം വഴി കശുവണ്ടിക്ക് ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാവുമെന്ന് ജയമോഹന്‍ പറയുന്നു. മൂന്ന് ദേശീയ ബാങ്കുകളിലായി 168 കോടി രൂപയുടെ കടബാധ്യത ഉണ്ട്. ഈ തുകയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും ബാങ്കുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ തീരുമാനമുണ്ടായാല്‍ കശുവണ്ടി പരിപ്പ് കയറ്റുമതി ആരംഭിക്കുകയും ചെയ്യുമെന്ന് ജയമോഹന്‍ പറഞ്ഞു.

കെഎസ്‌സിഡിസിയുടെ കീഴില്‍ 30 ഫാക്ടറികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ പത്ത് ഫാക്ടറികള്‍ മാത്രമാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. മറ്റ് 20 ഫാക്ടറികളുടെ ഉടമസ്ഥാവകാശത്തിനായി നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories