ആദ്യ കാല്‍മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിപിഎസ് ലേക്‌ഷോറില്‍ നടന്നു

ആദ്യ കാല്‍മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിപിഎസ് ലേക്‌ഷോറില്‍ നടന്നു

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഇതാദ്യമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ വിറ്റാമിന്‍ ഇ പോളി ഇന്‍സേര്‍ട്ട് എന്ന പുതിയ ഇംപ്ലാന്റ് ഉപയോഗിച്ച് വിജയകരമായി മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. ബിപിന്‍ തെരുവില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി രാജമ്മ തോമസിന്റെ(69) കാല്‍മുട്ട് റിവിഷന്‍ സര്‍ജറിയിലൂടെ മാറ്റിവെച്ചത്.

വിറ്റാമിന്‍ ഇ പോളി ഇന്‍സേര്‍ട്ട് ഉപയോഗിക്കുന്നത് ഭാവിയില്‍ തേയ്മാനങ്ങള്‍ കുറയ്ക്കാന്‍ സഹായകമാണെന്ന് ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. റിവിഷന്‍ സര്‍ജറികളിലും സങ്കീര്‍ണമായ മുട്ടുമാറ്റിവെയ്ക്കലുകളിലും ഇതുവരെ അംഗീകൃത ഇന്‍സേര്‍ട്ടുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ശസ്ത്രക്രിയയില്‍ ലിഗമെന്റുകള്‍ക്ക് കേടുപാട് സംഭവിക്കുകയോ ശസ്ത്രക്രിയ പരാജയമാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വിറ്റാമിന്‍ ഇ പോളി ഇന്‍സേര്‍ട്ട് ഉപയോഗിച്ചുള്ള മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കാല്‍മുട്ടിന്റെ പ്രവര്‍ത്തനശേഷി കൂട്ടുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും ഡോ. ജേക്കബ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding