കേരള ടെക്കികള്‍ക്ക് ജപ്പാനിലേക്ക് പ്രത്യേക ക്ഷണം

കേരള ടെക്കികള്‍ക്ക് ജപ്പാനിലേക്ക് പ്രത്യേക ക്ഷണം

 

കൊച്ചി: കേരളത്തിലെ ഐടി ജീവനക്കാര്‍ക്ക് ജപ്പാനിലെ മാറ്റ്‌സ്യൂവിലേക്ക് പ്രത്യേക ക്ഷണം. 2017 ജനുവരി മുതല്‍ 27 വരെയാണ് ടെക്കികള്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചുവെന്ന് എഒടിഎസ് കേരളയുടെ അലുമ്‌നി സൊസൈറ്റി പ്രസിഡന്റ് ജേക്കബ് കോവൂര്‍ പറഞ്ഞു. എഒടിഎസ് കേരളയുടെ അലുമ്‌നി സൊസൈറ്റി കളമശ്ശേരി കിന്‍ഫ്ര ഐടി പാര്‍ക്കിലെ നിപ്പോള്‍ കേരള സെന്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടഹ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള മുഖ്യാതിഥിയായി.

കഴിഞ്ഞ നവംബറില്‍ മുഹമ്മദ് സഫീറുള്ള ഐടി മിഷന്റെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ നിന്നും 10 പേരടങ്ങുന്ന ഐടി ടീം മാറ്റ്‌സ്യൂവില്‍ ഗ്ലോബല്‍ റൂബി കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ ഐടി പ്രൊഫഷണലുകള്‍ പ്രതിഭാശാലികളാണെന്ന് കളക്ടര്‍ പറഞ്ഞു. സാമ്പത്തിക ക്രയവിക്രയങ്ങള്‍ വിപുലപ്പെടുത്താന്‍ 2015ല്‍ കേരളവും ജപ്പാന്‍ മുന്‍സിപ്പല്‍ ഇക്കണോമിക് ബ്ലോക്ക് കമ്മിറ്റിയും എംഒയു കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഫോട്ടോ: എഒടിഎസ് കേരളയുടെ അലുമ്‌നി സൊസൈറ്റി നിപ്പോള്‍ കേരള സെന്ററില്‍ നടന്ന സെമിനാറില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സംസാരിക്കുന്നു.

Comments

comments

Categories: Business & Economy