രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡെല്‍ഹിയിലെ അന്തരീക്ഷം ഏറ്റവും മോശം അവസ്ഥയിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തീര്‍ത്തും മോശമായ അന്തരീക്ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രായമായവരും കുട്ടികളും ഹൃദ്രോഗികളും, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ മുന്നറിയിപ്പു നല്‍കി. ഇതാദ്യമായാണ് എക്യു സൂചികയില്‍ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്) ഡെല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഇത്രയധികം രൂക്ഷമാകുന്നത്.കാറ്റ് താരെ കുറഞ്ഞതും ചിലസമയത്ത് കാറ്റ് പൂര്‍ണമായും ഇല്ലാതിരുന്നതുമാണ് ശനിയാഴ്ച മലിനീകരണം അസഹനീയമായ അളവില്‍ എത്തിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ധാന്യം കൊയ്ത ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണെന്നാണ് ഡെല്‍ഹിയിലെ മലിനീകരണം വര്‍ധിപ്പിക്കുന്നതെന്നാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ആരോപണം. ഈ മാസം 26ന് ഈ സംസ്ഥാനങ്ങളില്‍ തീ കത്തിക്കുന്നതായുള്ള നാസയുടെ ചിത്രവും ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അന്തരീക്ഷത്തിന്റെ മോശം സ്ഥിതി കണക്കിലെടുത്ത് ഡെല്‍ഹി നിവാസികള്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ നിര്‍ദേശിച്ചിരുന്നു. കുത്തബ് റോഅ, മോട്ടി നഗര്‍, രജൗറി ഗാര്‍ഡന്‍, പട്ടേല്‍ നഗര്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത പടക്കങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുകയുെ ചെയ്തു.

Comments

comments

Categories: Slider, Top Stories