കോമ ഡോട്ട് എഐ സെല്‍ഫ്‌ഡ്രൈവ് പദ്ധതിയില്‍ നിന്നു പിന്‍മാറി

കോമ ഡോട്ട് എഐ സെല്‍ഫ്‌ഡ്രൈവ് പദ്ധതിയില്‍ നിന്നു പിന്‍മാറി

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ ഹാക്കറും അമേരിക്കന്‍ സംരംഭകനുമായ ജോര്‍ജ് ഹോള്‍ട്‌സിന്റെ നേതൃത്വത്തില്‍ കോമ ഡോട്ട് എഐ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സ്വയം നിയന്ത്രിത കാറുകള്‍ വികസിപ്പിക്കുന്നതിനായുള്ള തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു. യുഎസിലെ ഫെഡറല്‍ ഹൈവേ സേഫ്റ്റി വകുപ്പ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

വ്യാഴാഴ്ച കോമ ഡോട്ട് എഐയുടെ സ്വയം നിയന്ത്രിത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട പദ്ധതി സുരക്ഷിതമാണെന്നു തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളിലൂടെ കോമ ഡോട്ട് എഐ പ്രവര്‍ത്തനങ്ങള്‍ മറ്റു സേവനങ്ങളിലേക്കും ഉല്‍പ്പന്നങ്ങളിലേക്കും മാറ്റുന്നതായി ജോര്‍ജ് ഹോള്‍ട്‌സ് പ്രഖ്യാപിച്ചത്.

സിലിക്കണ്‍ വാലിയിലെ നവസംരംഭങ്ങളെയാകെ നിരാശപ്പെടുത്തുന്നതാണ് കോമ ഡോട്ട് എഐ കമ്പനിക്ക് എടുക്കേണ്ടി വന്ന തീരുമാനമെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മെയ് മാസത്തില്‍ ടെസ്ല കമ്പനിയുടെ മോഡല്‍ എസ് കാര്‍ അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ച പശ്ചാത്തലത്തില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്കായുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായ വിലയിരുത്തലിനാണ് എന്‍എച്ച്ടിഎസ്എ വിധേയമാക്കി വരുന്നത്. മാനുഷികമായി അബദ്ധങ്ങളിലൂടെ വര്‍ഷാവര്‍ഷം ആയിരക്കണക്കിനു ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തില്‍ സ്വയം നിയന്ത്രിത സംവിധാനം ആവശ്യമായ ഘടകമാണെന്ന് എന്‍എച്ച്ടിഎസ്എ മാര്‍ക്ക് റോസ് കൈന്‍ഡ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച കമ്പനികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശപ്പട്ടികയും എന്‍എച്ച്ടിഎസ്എ പുറത്തിറക്കിയിട്ടുണ്ട്. സ്വയം നിയന്ത്രിത കാറുകള്‍ വിപണിയിലെത്തും മുന്‍പ് കൃത്യമായ കാഴ്ചപ്പാട് കമ്പനികള്‍ക്കു ഇത്തരം സാങ്കേതിക വിദ്യ ഒരുക്കുന്നതിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതു ചെയ്തിട്ടുള്ളത്.

Comments

comments

Categories: Branding