പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന

വിവിധ സാമൂഹിക-മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന സംഘിപ്പിക്കുന്നു. നോണ്‍ പ്രോഫിറ്റ് സംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 1.5 ലക്ഷം ഗുണഭോക്താക്കളെ പ്രതീക്ഷിക്കുന്ന പരിപാടി ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 200 ത്തോളം കാന്‍സര്‍ സ്‌പെഷലിസ്റ്റുകളും 500 ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഫഷണലുകളും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഫൗണ്ടഷന്‍ സെക്രട്ടറി എ ബി ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകള്‍, പൊതു-സ്വകാര്യ മേഖലയിലെ സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ സഹകരണം ഈ പരിപാടിയ്ക്കുണ്ട്.

Comments

comments

Categories: Branding