എഒടിഎസ് അലുമ്‌നി സൊസൈറ്റി ഭാരവാഹികകളെ തെരഞ്ഞെടുത്തു

എഒടിഎസ് അലുമ്‌നി സൊസൈറ്റി ഭാരവാഹികകളെ തെരഞ്ഞെടുത്തു

കൊച്ചി: നോണ്‍-പ്രോഫിറ്റ് സ്വയം ഭരണ സംഘടനായായ അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്‌നിക്കല്‍ സ്‌കോളര്‍ഷിപ് (എഒടിഎസ്) കേരളയുടെ 2016-2018 കാലഘട്ടത്തിലേയ്ക്കുള്ള സൊസൈറ്റി ഭാരവാഹികകളെ തെരഞ്ഞെടുത്തു. സ്‌പെഷ്യലൈസ്ഡ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ കോവൂര്‍ കണ്‍സല്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും കോവൂര്‍ ആന്‍ഡ് കോ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് കോവൂറാണ് പുതിയ പ്രസിഡന്റ്. ലോകബാങ്ക് പദ്ധതിയായിരുന്ന ബിഒഎസ്എഡിപി യുടെ മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. അപ്പോളോ ടയേഴ്‌സിന്റെ മുന്‍ മേധാവിയും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാനും എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ എസ് ഗോപകുമാറാണ് പുതിയ സെക്രട്ടറി. ഇപ്പോള്‍ കേരളത്തിലെ ആര്‍ പി-സഞ്ജീവ് ഗോയെങ്ക ഗ്രൂപ് കമ്പനിയായ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡിന്റെ അഡൈ്വസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇ വി ജോണ്‍ (വൈസ് പ്രസിഡന്റ്), കെ കെ സുബ്രഹ്മണ്യന്‍ (ട്രഷറര്‍), ബെന്നി തോമസ്( ജോ.സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ജപ്പാന്‍ ഗവണ്‍മെന്റിന്റെ ധനകാര്യ, വാണിജ്യ, വ്യവസായ മന്ത്രാലയമാണ് എഒടിഎസിന് നേതൃത്വം നല്‍കുന്നത്. വിവിധ എഒടിഎസ് പദ്ധതികളുടെ കീഴില്‍ ജപ്പാനില്‍ പരിശീലനം നേടിയിട്ടുള്ള പ്രൊഫഷണലുകളാണ് ഇതിന്റെ അലുമ്‌നി സൊസൈറ്റിയിലെ അംഗങ്ങള്‍. 1968 ലാണ് കേരളത്തില്‍ അലുമ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററില്‍ സ്ഥാപനം നൈപുണ്യ വികസന പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. കൂടാതെ സൊസൈറ്റി പരിശീലനാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പു നല്‍കി ജപ്പാനിലേയ്ക്ക് അയക്കുകയും ചെയ്യുന്നു.

Comments

comments

Categories: Branding