ആമസോണ്‍ പ്രൈം സര്‍വീസ് ചൈനയില്‍

ആമസോണ്‍ പ്രൈം സര്‍വീസ് ചൈനയില്‍

ബീജിങ്: ആമസോണ്‍.കോം തങ്ങളുടെ പ്രൈം സര്‍വീസിന്റെ പുതിയ പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. വിദേശ ഉല്‍പ്പന്നങ്ങളോടുള്ള ചൈനീസ് ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. യുഎസിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ആമസോണ്‍ ചൈനയില്‍ പ്രാദേശിക ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആലിബാബയില്‍ നിന്നും ജെഡി .കോമില്‍ നിന്നും വലിയ മത്സരമാണ് നേരിടുന്നത്. ഐ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം ചൈനീസ് വിപണിയുടെ 1.1 ശതമാനം മാത്രം നേടാനേ ആമസോണിനായിട്ടുള്ളൂ. ആലിബാബയും ജെഡി.കോമും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ബിസിനസ് വികസിപ്പിക്കാനുമുള്ള പല ശ്രമങ്ങളും നടത്തി വരുന്നുണ്ട്.

ആഗോളതലത്തിലെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ചൈനീസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിന് പ്രൈം സര്‍വീസ് സഹായിക്കുമെന്ന് ആമസോണ്‍ പ്രൈം വൈസ് പ്രസിഡന്റ് ഗ്രെഗ് ഗ്രീലി അഭിപ്രായപ്പെട്ടു. ചൈനീസ് ഉപഭോക്താക്കള്‍ക്ക് പ്രൈം സര്‍വീസിന്റെ കീഴില്‍ 57.23 ഡോളറിന് ഒരു വര്‍ഷത്തെ സബ്ക്രിപ്ഷന്‍ ലഭ്യമാകും. ഇതു വഴി 29.50 ഡോളറിന് മുകളില്‍ അന്താരാഷ്ട്ര തലത്തില്‍ സൗജന്യ ഷോപ്പിങ് നടത്താന്‍ ഉപഭോക്താള്‍ക്ക് കഴിയും.

Comments

comments

Categories: Branding
Tags: Amazon, China