ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

 

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് സംഘം ഇന്നലെ റെയ്ഡ് നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തെ തുടര്‍ന്ന് ടോം ജോസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ് ഐ ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് റെയ്ഡിന് അനുമതി വാങ്ങിക്കുകയായിരുന്നു.
കെഎംഎംഎല്‍ എംഡി ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും നേരത്തേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമിവാങ്ങിയതുമായി ബന്ധപ്പെട്ട് എറണാകുളം വിജിലന്‍സ് സെല്ലും അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുന്നുണ്ട്.

താന്‍ നിയമപ്രകാരം സ്വത്തുവെളിപ്പെടുത്തിയിട്ടുള്ളതാണെന്നും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണെന്നുമാണ് ടോം ജോസിന്റെ പ്രതികരണം. താന്‍ നല്‍കിയ രേഖകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: Politics