ഇലക്ട്രിക് ഓട്ടോകളെ പ്രോല്‍സാഹിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

ഇലക്ട്രിക് ഓട്ടോകളെ പ്രോല്‍സാഹിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

 

തിരുവനന്തപുരം: വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് പ്രചാരം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ദ്രവീകൃത പ്രകൃതിവാതകവും പ്രകൃതി വാതകവും ഇന്ധനമായി ഉപയോഗിക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഡിസലും പെട്രോളും മാത്രമാണ് ഇന്ധനമായി ഉപയോഗിക്കാനാകുക.

15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രമുള്ള സ്വകാര്യവാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

Comments

comments

Categories: Auto