ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് 70 അപേക്ഷകള്‍

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് 70 അപേക്ഷകള്‍

 

ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് 70 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ച അപേക്ഷകളില്‍ നിന്നും അഞ്ച് പേരുകള്‍ ഉള്‍പ്പെടുത്തിയ ചുരുക്കപ്പട്ടികരു മാസത്തിനുള്ളില്‍ തയാറാക്കുമെന്നാണ് ഔദ്യോഗിക വിവരം. നാലു ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികകളാണ് ആര്‍ബിഐ യ്ക്കുള്ളത്. അതില്‍ സാമ്പത്തികവിദഗ്ധര്‍ക്കായി നീക്കിവെച്ചിട്ടുള്ള പദവിയാണ് ഉര്‍ജിത് പട്ടേലിന്റെ സ്ഥാനമാറ്റത്തോടെ ഒഴിവു വന്നത്.

റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാര്‍, പ്രൊഫഷണലുകള്‍, ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാര്‍, മാനേജിംഗ് ഡയറക്റ്റര്‍മാര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ള വ്യക്തികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അപേക്ഷകരുടെ പേര് വിവരങ്ങള്‍ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസം 29നാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് യോഗ്യരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഈ മാസം 21നായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യാ സര്‍ക്കാരിനു കീഴില്‍ അല്ലെങ്കില്‍ അന്താരാഷ്ട്ര പൊതു ധനകാര്യ സ്ഥാപനത്തിനു കീഴില്‍ സെക്രട്ടറി പദവിയിലോ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തോ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 60 വയസില്‍ താഴെയുള്ള വ്യക്തികളായിരിക്കണം അപേക്ഷകരെന്നും സര്‍ക്കാര്‍ പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Banking, Slider

Write a Comment

Your e-mail address will not be published.
Required fields are marked*