ഗുരു ഗൗരപ്പന്‍ പേടിഎമ്മില്‍

ഗുരു ഗൗരപ്പന്‍ പേടിഎമ്മില്‍

ബെംഗളൂരു: ആലിബാബ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ ഗുരു ഗൗരപ്പന്‍ പേടിഎം ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്റ്ററായി ചേര്‍ന്നു. ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎമ്മിന്റെ തലപ്പത്ത് എത്തിച്ചേരുന്ന മൂന്നാമത്തെ വലിയ എക്‌സിക്യൂട്ടിവാണ് ഗുരു ഗൗരപ്പന്‍.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആദരപൂര്‍വം വീക്ഷിച്ചിരുന്ന കമ്പനിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗുരു ഗൗരപ്പന്‍ പറഞ്ഞു. ആലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍ എന്നിവരാണ് പേടിഎമ്മിലെ പ്രധാന നിക്ഷേപകര്‍. ഗൗരപ്പനെ കൂടാതെ ഗൂഗിളിന്റെ അമിത് സിംഗാള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് മുന്‍ വൈസ് ചെയര്‍മാന്‍ മാര്‍ക്ക ഷ്വാര്‍ട്‌സ് മുതലായവരാണ് പേടിഎമ്മില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മുന്‍നിര എക്‌സിക്യൂട്ടിവുകള്‍. ജനുവരിയില്‍ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് ആന്റ് ഫിനാന്‍ഷ്യലിന്റെ അന്താരാഷ്ട്ര നിക്ഷേപവിഭാഗം തലവന്‍ കായ് നിന്‍ കെന്നി മാനെ കമ്പനിയുടെ ബോര്‍ഡ് അംഗമാക്കിയിരുന്നു.

Comments

comments

Categories: Branding

Related Articles