പാകിസ്ഥാനില്‍ നിരോധനാജ്ഞ

പാകിസ്ഥാനില്‍ നിരോധനാജ്ഞ

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ പ്രതിഷേധ പ്രകടനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും രണ്ട് മാസത്തേയ്ക്ക് നിരോധിച്ചു കൊണ്ട് പാക് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിട്ടു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പനാമയിലെ നിയമകാര്യ കമ്പനിയായ മൊസാക് ഫൊണ്‍സെക്കയുടെ പുറത്തുവന്ന രേഖയില്‍ പാക് പ്രധാനമന്ത്രി ഷെരീഫിന്റെ മക്കളുടെ പേര് ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തെഹ്‌രിക്-ഇ-ഇന്‍സാഫ് അധ്യക്ഷന്‍ ഇമ്രാന്‍ഖാന്‍ അടുത്ത മാസം രണ്ടിന് ഇസ്ലാമാബാദില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനിരിക്കവേ, അത് തടയുന്നതിനു വേണ്ടിയാണു നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പനാമ പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇമ്രാന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഷെരീഫിന്റെ റായ്‌വിന്‍ഡ് വസതിയിലേക്ക് റാലി നടത്തുമെന്ന് ്അറിയിച്ചിരിക്കുകയാണ്.
അതേസമയം പനാമ അഴിമതിയില്‍ പാക് സുപ്രീം കോടതി നവംബര്‍ ഒന്നിന് ഹിയറിംഗ് വച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഉള്‍പ്പെടെ അഞ്ച് പരാതിക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്നിന് വാദം കേള്‍ക്കല്‍ വച്ചിരിക്കുന്നത്. ഷെരീഫിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനുള്ള മറുപടി നവംബര്‍ ഒന്നിനുള്ള ഹിയറിംഗില്‍ സമര്‍പ്പിക്കാനും കോടതി ഷെരീഫിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: World

Related Articles