ഒല കാബ് ബുക്കിംഗ് കൂടുതല്‍ ലളിതമാക്കി : അങ്കിത് ഭാട്ടി

ഒല കാബ് ബുക്കിംഗ് കൂടുതല്‍ ലളിതമാക്കി : അങ്കിത് ഭാട്ടി

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മൊബീല്‍ ആപ്പ് ആയ ഒല അവതരിപ്പിച്ച രണ്ടു സംവിധാനങ്ങള്‍ കാര്‍ ബുക്കിംഗ് കൂടുതല്‍ ലളിതമാക്കിയതായി ഒല സഹ സ്ഥാപകനും സിടിഒയുമായ അങ്കിത് ഭാട്ടി. പുതിയ സംവിധാനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഭാട്ടി ഇതവകാശപ്പെട്ടത്.

കാര്‍ ലഭ്യമാകുന്ന അതേ സമയം ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ അയക്കുന്ന ജസ്റ്റ് ഇന്‍ ടൈം ഫീച്ചറാണ് ആദ്യത്തേത്. കാര്‍ ലഭ്യമാകുമ്പോഴും തിരക്കുള്ള സമയത്തെ നിരക്കിന്റെ വേളയിലും ഉപഭോക്താവിന്റെ താല്‍പ്പര്യമുള്ള കാബ് വിഭാഗം അവസാനിക്കുമ്പോഴുമെല്ലാം തല്‍ സമയം നോട്ടിഫിക്കേഷന്‍ ലഭ്യമാക്കും. ബുക്ക് ചെയ്ത കാറിന്റെ യാത്ര അതതു സമയത്തെ പുഷ് നോട്ടിഫിക്കേഷനിലൂടെ അറിയാന്‍ സഹായിക്കുന്ന റിച്ച് നോട്ടിഫിക്കേഷനാണ് അടുത്ത ഫീച്ചര്‍.

വളര്‍ന്നു വരുന്ന ആവശ്യമനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഒല എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അങ്കിത് ഭാട്ടി ചൂണ്ടിക്കാട്ടി. കാര്‍ ബുക്കു ചെയ്യുമ്പോഴോ അതില്‍ കയറുമ്പോഴോ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ സംവിധാനങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ശരാശരി ഉപഭോക്താവും 32 ആപ്പുകള്‍ വരെയാണ് സ്റ്റോര്‍ ചെയ്യുന്നതെന്നും ഓരോ ദിവസവും 169 മിനുറ്റ് വരെ അതില്‍ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സംവിധാനങ്ങള്‍ കാര്‍ ബുക്ക് ചെയ്യുന്നതും അത് ഉപയോഗിക്കുന്നതുമായ അനുഭവങ്ങള്‍ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ ടൈം സ്ട്രീം പ്രോസസ്സിംഗിലൂടെയാണ് ജസ്റ്റ് ഇന്‍ ടൈം സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രസ്തുത സംവിധാനം ഉപഭോക്താവിന്റെ മുന്‍ഗണനകള്‍ വിശകലനം ചെയ്യും. ഉപഭോക്താവിന്റെ അനുഭവങ്ങള്‍ ലഭ്യമല്ലെങ്കില്‍ കാര്‍ ലഭ്യമാകുന്ന വേളയില്‍ തന്നെ പുഷ് നോട്ടിഫിക്കേഷന്‍ അയക്കും. തിരക്കുള്ള സമയങ്ങളിലെ നിരക്കിനെക്കുറിച്ച് ഉപഭോക്താവിന് അറിയിപ്പു നല്‍കുന്ന സംവിധാനവും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ബുക്ക് ചെയ്ത കാറിന്റെ യാത്ര നിരീക്ഷിക്കാനുള്ള സംവിധാനമാണ് റിച്ച് നോട്ടിഫിക്കേഷനിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ ഉപഭോക്താവിന് ഡ്രൈവറുടെ ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും. ആപ്പ് തുറക്കാതെ തന്നെ ഉപഭോക്താവ് കയറിയ വിവരം ഡ്രൈവറുടെ വരവ് തുടങ്ങിയവയെല്ലാം പുതുക്കിക്കൊണ്ടിരിക്കും. കാറില്‍ കയറുന്ന ഉടനെ ഒലയുടെ എസ്ഒഎസ് ബട്ടണും നോട്ടിഫിക്കേഷന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Branding, Slider