വിശാല സഖ്യത്തിന് മുലായം

വിശാല സഖ്യത്തിന് മുലായം

 

ന്യൂഡൽഹി: ആഭ്യന്തര കലഹത്തെ തുടർന്നു മോശമായ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സമാജ്‌വാദി പാർട്ടി ആലോചിക്കുന്നു. വിശാല സഖ്യമെന്ന ആശയമാണ് മുലായം സിങ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി പാർട്ടിയുടെ 25ാം ജന്മദിനാഘോഷം ഉപയോഗപ്പെടുത്താനും മുലായം ലക്ഷ്യമിടുന്നുണ്ട്.
അടുത്ത മാസമാണ് എസ്പി, രൂപീകരണത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നത്. ലക്‌നൗവിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയിലേക്ക് ജനതാദൾ യുണൈറ്റഡ് നേതാക്കളായ അജിത് സിംഗിനെയും ശരത് യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. ഇരുവരെയും ക്ഷണിക്കാൻ മുലായം, ഇളയ സഹോദരനും മുതിർന്ന നേതാവുമായ ശിവ്പാൽ യാദവിനെ ഡൽഹിയിലേക്ക് അയച്ചിരുന്നു.
ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആർജെഡി, കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് ഉൾപ്പെട്ട വിശാല സഖ്യം, ബിജെപിയെ തകർത്ത് അധികാരത്തിലേറിയതാണ് മുലായം സിങിനെ പ്രചോദിപ്പിക്കുന്നത്. അടുത്ത വർഷം യുപിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മാതൃക സ്വീകരിക്കാനാണു മുലായം തീരുമാനിക്കുന്നത്.

Comments

comments

Categories: Politics

Related Articles