പന്ത് കോഹ്‌ലിയുടെ ദേഹത്ത് തട്ടിയപ്പോള്‍ തകര്‍ന്നുപോയെന്ന് മിച്ചല്‍ ജോണ്‍സണ്‍

പന്ത് കോഹ്‌ലിയുടെ ദേഹത്ത് തട്ടിയപ്പോള്‍ തകര്‍ന്നുപോയെന്ന് മിച്ചല്‍ ജോണ്‍സണ്‍

 

മെല്‍ബണ്‍: കഴിഞ്ഞ ഒരു മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ ഹെല്‍മറ്റിന് മേല്‍ താനെറിഞ്ഞ പന്ത് പതിച്ചപ്പോള്‍ മാനസികമായി തളര്‍ന്ന് പോയെന്ന് ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. തന്റെ ആത്മകഥയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിന് ശേഷം തനിക്ക് വളരെക്കാലം ഷോട്ട്പിച്ച് ബോളുകള്‍ എറിയാന്‍ സാധിച്ചിരുന്നില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. തന്റെ ടീമിലെ സഹതാരമായിരുന്ന ഫില്‍ ഹ്യൂസ് പന്ത് കൊണ്ട് മരണപ്പെട്ടതിന് ശേഷമായിരുന്നു ഇത് സംഭവിച്ചത് എന്നതിനാലാണ് തനിക്ക് കുറ്റബോധമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ സ്ലെഡ്ജ് ചെയ്യുകയെന്നത് തന്റെ രീതിയായിരുന്നുവെന്നും അതിനാലാണ് അതിവേഗത്തില്‍ ഷോട്ട് ബോളുകള്‍ എറിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ അഡലൈഡില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെയാണ് മിച്ചല്‍ ജോണ്‍സണെറിഞ്ഞ പന്ത് വിരാട് കോഹ്‌ലിയുടെ ഹെല്‍മറ്റില്‍ കൊണ്ടത്.

Comments

comments

Categories: Sports