കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല: തെരേസ മേ

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല: തെരേസ മേ

ലണ്ടന്‍: അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.
ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രിയുടെ പ്രതിവാര ചോദ്യോത്തര സെഷനില്‍, പാക് വംശജനായ ലേബര്‍ പാര്‍ട്ടി എംപി യാസ്മിന്‍ ഖുറേഷിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മേ. ഇന്ത്യാ സന്ദര്‍ശനത്തില്‍ തെരേസ മേ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നായിരുന്ന ഖുറേഷിയുടെ ചോദ്യം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വീകരിച്ച നിലപാട് തന്നെയാണ് കശ്മീര്‍ വിഷയത്തില്‍ താന്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് മേ വ്യക്തമാക്കി. കശ്മീര്‍ വിഷയം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് അഭികാമ്യമെന്നും അവര്‍ പറഞ്ഞു.
നവംബര്‍ ആറിനാണ് മേ ന്യൂഡല്‍ഹിയിലെത്തുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് തെരേസ മേ, ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന യുകെ-ഇന്ത്യ ടെക് ഉച്ചകോടി മേയും മോദിയും ചേര്‍ന്നു നിര്‍വഹിക്കും. ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ തെരേസ മേയോടൊപ്പം 160ാളം വ്യവസായ,വാണിജ്യ സംഘവും അനുഗമിക്കുന്നുണ്ട്.

Comments

comments

Categories: World