പശ്ചിമേഷ്യയെ ലക്ഷ്യം വെച്ച് കേരളത്തിലെ ഐടി കമ്പനികള്‍

പശ്ചിമേഷ്യയെ ലക്ഷ്യം വെച്ച് കേരളത്തിലെ ഐടി കമ്പനികള്‍

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ എണ്ണ വ്യവസായ രംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥയിലും പ്രത്യാഘാതകള്‍ സൃഷ്ടിച്ചുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്ക് പശ്ചിമേഷ്യന്‍ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ സമയമാണിതെന്ന് വിലയിരുത്തല്‍.

212 ബില്ല്യണ്‍ ഡോളര്‍ വരുന്ന പശ്ചിമേഷ്യന്‍ ഐടി വിപണിയാകട്ടെ സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

ദുബായില്‍ നടന്ന ജിടെക്‌സ്(GITEX) ടെക്‌നോളജി വീക്കില്‍ പങ്കെടുത്ത കേരളത്തിലെ ഐടി ഇന്‍ഡസ്ട്രി സ്ഥാപനമായ ജിടെക് ഗള്‍ഫ് രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം മേഖലയ്ക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തിയിരുന്നു. ബാങ്കിംഗ്, ഇ-ഗവേണന്‍സ്, ഓയില്‍, റീട്ടെയ്ല്‍, പ്രതിരോധം എന്നിവയാണ് കേരളത്തിലെ ഐടി കമ്പനികള്‍ ചുവടുവയ്ക്കാനാഗ്രഹിക്കുന്ന പ്രധാന മേഖലകളെന്ന് ടെക്‌നോപാര്‍ക്കിലെ ടെസ്റ്റ്ഹൗസ് കമ്പനി സിഇഒ വിജയ് കുമാര്‍ അഭിപ്രായപ്പെട്ടു.

യുഎഇ സര്‍ക്കാരിനും അവിടത്തെ കമ്പനികള്‍ക്കും സംസ്ഥാനത്തെ ഐടി കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് പരിചയമുണ്ടെന്നുള്ളത് വളരെ ഗുണകരമാണെന്നും ഭാവിയില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഐടി കമ്പനികള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിലെ സാധ്യതകള്‍ കഴിവതും പ്രയോജനപ്പെടുത്താന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരും ജിടെക്കും ചേര്‍ന്ന പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.

Comments

comments

Categories: Entrepreneurship