ഇന്ത്യക്ക് അതിവേഗ നഗരവല്‍ക്കരണം അനിവാര്യം: ജെയ്റ്റ്‌ലി

ഇന്ത്യക്ക് അതിവേഗ നഗരവല്‍ക്കരണം അനിവാര്യം: ജെയ്റ്റ്‌ലി

ന്യൂഡെല്‍ഹി: അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ അതിവേഗ നഗരവല്‍ക്കരണത്തിലേക്ക് പോകേണ്ടതുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തെ നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്കു നല്‍കുന്ന സമ്മര്‍ദ്ദം കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിബി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി, ഐസിആര്‍ഐഇആര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഏഡിബി-ഏഷ്യന്‍ തിങ്ക് ടാങ്ക് ഡെവലപ്പ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയാരുന്നു ജെയ്റ്റ്‌ലി.

അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ത്വരിതഗതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യംവഹിക്കും. സാറ്റലൈറ്റ് നഗരങ്ങളുടെ വികസനം മെട്രോയ്ക്കു ചുറ്റുമുള്ള ഉപനഗരങ്ങളുടെ വികസനം എന്നിവയാണ് ഇക്കാര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories