എച്ച്ഡിഎഫ്‌സി ബാങ്കിന് സര്‍വകാല റെക്കോര്‍ഡ്

എച്ച്ഡിഎഫ്‌സി ബാങ്കിന് സര്‍വകാല റെക്കോര്‍ഡ്

കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്കിന് വരുമാനത്തിലും നിക്ഷേപത്തിലും ലാഭത്തിലും സര്‍വകാല റെക്കോര്‍ഡ്. 2016 സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന് 3455.3 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ കഴിഞ്ഞു. നികുതികള്‍ക്കായി 1820.2 കോടി രൂപ നീക്കി വച്ചതിനുശേഷമാണ് പ്രസ്തുത ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ 20.4 ശതമാനം വര്‍ധനവാണ് നേടിയത്.

ത്രൈമാസത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 16.7 ശതമാനം വര്‍ധനവോടെ 591,731 കോടി രൂപയിലെത്തി. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 21.6 ശതമാനം വളര്‍ച്ചയോടെ 159,950 കോടി
രൂപയായി. കറണ്ട് എക്കൗണ്ട് നിക്ഷേപങ്ങള്‍ 13.4 ശതമാനം വളര്‍ച്ചയോടെ 79,154 കോടി രൂപയിലെത്തി. കാലാവധി നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 15.4 ശതമാനം വര്‍ധിച്ച് 352,627 കോടി രൂപയിലെത്തി.
വായ്പകള്‍ 18.1 ശതമാനം വര്‍ധനവോടെ 494,418 കോടി രൂപയിലെത്തി.

ആഭ്യന്തര റീട്ടെയ്ല്‍ വായ്പകള്‍ 21.7 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 14.3 ശതമാനവും വളര്‍ച്ച നേടി.
ആകെ വരുമാനം 39,293.5 കോടി രൂപയാണ്. തലേവര്‍ഷം ഇത് 33,827.3 കോടി രൂപയായിരുന്നു. പലിശ വരുമാനവും മറ്റ് വരുമാനങ്ങളും ചേര്‍ത്ത് സെപ്തംബര്‍ 30-ന് അവസാനിച്ച ആറുമാസങ്ങളിലെ അറ്റവരുമാനം 21,482.6 കോടി രൂപ.
18.8 ശതമാനം വര്‍ധനവ്. സെപ്തംബര്‍ 30-ന് അവസാനിച്ച അര്‍ധവര്‍ഷത്തിലെ അറ്റാദായം 20.3 ശതമാനം വര്‍ധനവോടെ 6,694 കോടി രൂപയിലെത്തി.

ത്രൈമാസത്തിലെ ബാങ്കിന്റെ മൊത്തം വരുമാനം 19,970.9 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് ഇതേകാലയളവില്‍ 17,432.3 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍
30-ന് അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 2,901.0 കോടി രൂപയാണ്. 13.7 ശതമാനം വര്‍ധനവ്.

Comments

comments

Categories: Banking