ഇന്ത്യന്‍ പ്രത്യാക്രമണം; 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ പ്രത്യാക്രമണം; 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച പാകിസ്ഥാന്‍ സൈന്യത്തിനെതിരേ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 15 പാക് റേഞ്ചേഴ്‌സ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വെടിവെപ്പുണ്ടായതെന്നും തങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നുവെന്നും ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യം വെടിവെപ്പ് നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത ഷെല്ലാക്രമണവും വെടിവെപ്പും പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി ഇരു വശത്തു നിന്നും വെടിവെപ്പുണ്ടായി. ഇന്നലെ പുലര്‍ച്ചയോടെ 24 ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരേ പാക് സൈന്യം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. കത്വ ജില്ലയിലെ ഹിര നഗറിലെ പോസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ പലകുറി ഇരുവശത്തു നിന്നും വെടിവെപ്പുണ്ടായി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 200 കിലോമീറ്ററോളം സ്ഥലത്ത് അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories