ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കും

ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമെന്നു സൂചന. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റെന്ന് വിശേഷിപ്പിക്കുന്ന ചൈനയെ, ലാമയുടെ സന്ദര്‍ശനം പ്രകോപിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
സന്ദര്‍ശനത്തില്‍ തവാങിലുള്ള ആശ്രമം സന്ദര്‍ശിക്കാന്‍ ലാമയ്ക്ക് പദ്ധതിയുണ്ട്. 2009ല്‍ തവാങ് ലാമ സന്ദര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച യുഎസ് ദൂതന്‍ റിച്ചാര്‍ഡ് വെര്‍മ, അരുണാചല്‍ പ്രദേശിലെ തവാങ് സന്ദര്‍ശിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബീജിംഗ് രംഗത്തുവന്നിരുന്നു. വാഷിംഗ്ടണിനു നേരെ നടത്തിയ വിമര്‍ശനം പരോക്ഷമായി ന്യൂഡല്‍ഹിയെ കുറ്റപ്പെടുത്തുന്നതുമായിരുന്നു.
അരുണാചല്‍ പ്രദേശിന് പുറത്തുനിന്നുള്ളവര്‍ സംസ്ഥാനം സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിയമം.

Comments

comments

Categories: World