രാജസ്ഥാന്‍ ഗ്യാസ് മേഖലയില്‍ നിക്ഷേപത്തിന് തയാറെടുത്ത് കെയിന്‍ ഇന്ത്യ

രാജസ്ഥാന്‍ ഗ്യാസ് മേഖലയില്‍ നിക്ഷേപത്തിന് തയാറെടുത്ത് കെയിന്‍ ഇന്ത്യ

 

ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത ഗ്രപ്പിനു കീഴിലുള്ള കെയിന്‍ ഇന്ത്യ രാജസ്ഥാന്‍ ഗ്യാസ് മേഖല കേന്ദ്രീകരിച്ച് നിക്ഷേപത്തിനൊരുങ്ങുന്നു. 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് പദ്ധതി. അടുത്ത വര്‍ഷത്തോടെ പ്രതിദിനം 40 മുതല്‍ 45 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് ഫീറ്റ് ഗ്യാസ് ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമുിടുന്നത്. 2018-2019 ആകുമ്പോഴേക്കും പ്രതിദിനം 100 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് ഫീറ്റ് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുമെന്നും കമ്പനി പറയുന്നു.

രാജേശ്വരി ഡീപ് ഗ്യാപ് പദ്ധതി, മംഗള ഓയില്‍ പുനരുല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ 80 ശതമാനം ശ്രദ്ധകേന്ദ്രീകരിച്ചുള്ള മുലധന നിക്ഷേപമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നടത്തുക. ഘട്ടംഘട്ടമായിട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന് കമ്പനി വക്താവ് അറിയിച്ചു. ഉല്‍പ്പാദന വളര്‍ച്ചയില്‍ മൂലധന നിക്ഷേപത്തിന്റെ സ്വാധീനം വിശകലന ചെയ്യുന്നതിനും പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കുന്നതിനുമായിട്ടാണ് ഘട്ടംഘട്ടമായ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.
പൈപ്പ്‌ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ടെന്‍ഡറിംഗ് നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ കരാര്‍ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ന്റെ ആദ്യ പകുതിയോടെ ദിനംപ്രതി 40-45 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് ഫീറ്റ് ഗ്യാസ് ഉല്‍പ്പാദിപ്പിക്കാനുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പ്രതിദിനം 100 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് ഫീറ്റ് ഗ്യാസ് ഉല്‍പ്പാദനം സാധ്യമാകുമെന്നും കമ്പനി പറയുന്നു.

Comments

comments

Categories: Branding