സിറിയന്‍ ബാലന്റെ കരിഞ്ഞ മുഖം പ്രചാരണായുധമായത് എങ്ങനെ?

സിറിയന്‍ ബാലന്റെ കരിഞ്ഞ മുഖം  പ്രചാരണായുധമായത് എങ്ങനെ?

സയീദ് നഖ്‌വി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ട്ട് ട്രംപും ഡെമോക്രാറ്റിക് പ്രതിയോഗി ഹിലരി ക്ലിന്റണും തമ്മില്‍ നടത്തിയ അവസാന സംവാദത്തില്‍ മുഖം കരിഞ്ഞ സിറിയന്‍ ബാലനും ഇടംപിടിച്ചു. സിറിയയിലെ സാധാരണ പൗരന്‍മാര്‍ക്ക് നേരെ റഷ്യ നടത്തുന്ന ബോംബാ ക്രമണങ്ങളുടെ തെളിവാണ് ആ കുട്ടിയെന്ന് ഹിലരി കുറ്റപ്പെടുത്തി.

റഷ്യന്‍ അനുകൂല- വിരുദ്ധ നിലപാടുകളേറെ സംവാദത്തില്‍ ഉടനീളം ഉയര്‍ന്നു കേട്ടു. പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രശ്‌നങ്ങളില്‍ റഷ്യ കാണിച്ച വിശ്വാസവഞ്ചനയെയും ഹിലരി ചൂണ്ടിക്കാട്ടി. അതേസമയം, ശീതയുദ്ധ പ്രസംഗവിദ്യയില്‍ നിന്ന് ട്രംപ് സ്വയം അകലം പാലിച്ചു. ഭീകരവിരുദ്ധ യുദ്ധത്തില്‍ റഷ്യന്‍ സഹകരണം സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപ് അറിയിച്ചു. നേരത്തെ, സിഎന്‍എന്നിന്റെ അന്താരാഷ്ട്ര കറസ്‌പോണ്ടന്റായ ക്രിസ്റ്റിയന്‍ അമന്‍പൗര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവുമായി മോസ്‌കോയില്‍ നടത്തിയ അഭിമുഖത്തില്‍ സിറിയന്‍ ബാലന്റെ ഫോട്ടോ കാണിച്ച് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ചോദിച്ചിരുന്നു. വികാര പ്രകടനത്തോടെ ആ ഫോട്ടാ വീക്ഷിച്ചുകൊണ്ട് ഇതൊരു ദുരന്തമാണെന്ന് ലവ്‌റോവ് പറഞ്ഞു.

അമന്‍പൗറിന്റെ വാദപ്രതിവാദങ്ങളെ ലവ്‌റോവ് വളരെ സൗമ്യമായാണ് നേരിട്ടത്. വേദന സമ്മാനിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തനിക്കുറപ്പുണ്ടെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു. യുഎസ്, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവ ഉള്‍പ്പെട്ട സഖ്യം സിറിയയിലെ പ്രതിപക്ഷത്തിനുവേണ്ടി മള്‍ട്ടി മില്ല്യണ്‍ ഡോളറിന്റെ പ്രചാരണ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ്.

പ്രചാരണമുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ മറുപ്രചാരണവും രൂപപ്പെടും. സിറിയന്‍ ബാലന്റെ ഫോട്ടാഗ്രാഫ് എങ്ങനെ സൃഷ്ടിക്കപ്പെട്ടെന്നും അതെങ്ങനെ വൈറലായെന്നും തെളിയിക്കുന്ന ഒരു വീഡിയോയിലേക്ക് അതു നമ്മുടെ ശ്രദ്ധതിരിക്കുന്നു. ഒരു ഗൂഢാലോചകന്‍ കുട്ടിയെ തന്റെ ചുമലിലെടുത്ത് സ്റ്റുഡിയോയായി സജ്ജമാക്കിയ ട്രെയ്‌ലറിലെത്തിക്കുന്നു. തുടര്‍ന്ന് വേദനിക്കുന്നയാളെന്നതിനെക്കാള്‍ അധികം ക്ഷീണിതനായി കാണപ്പെട്ട കുട്ടിയെ കസേരയില്‍ ഇരുത്തുന്നു, റഷ്യന്‍ ക്രൂരതയുടെ പ്രതീകമാണ് ഹതഭാഗ്യനായ ആ കുട്ടി. ദീര്‍ഘനേരത്തെ ആ ഫോട്ടോ സെഷന് മാധ്യമങ്ങള്‍ കാവല്‍ നില്‍ക്കുന്നു. അങ്ങനെയാണ് ഹതഭാഗ്യനായ ആ കുട്ടിയെ റഷ്യ നടത്തുന്ന നിഷ്ഠൂര ചെയ്തികളുടെ പ്രതീകമായി ലോക ശ്രദ്ധയില്‍കൊണ്ടുവന്നത്.

ഫോട്ടോസെഷന്‍ പുരോഗമിക്കുന്തോറും ഹെല്‍മറ്റ് ധരിച്ച ഗൂഢാലോചകരും കാഴ്ചക്കാരും ചിരിക്കുന്നു. തങ്ങളുടെ ഉദ്യമം വിജയിച്ചതില്‍ അവര്‍ ത്രില്ലടിച്ചുപോയി. തന്ത്രപരമായ വിദേശ നയത്തിന്റെ പുരോഗതിക്ക് മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ വേരുകള്‍ ഒളിഞ്ഞുകിടക്കുന്ന ഒന്നല്ല. ഈയടുത്ത ദശാബ്ദങ്ങളിലെ കാര്യമെടുത്താല്‍ സോവിയറ്റ് രാജ്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ യൂറോപ്പ് റേഡിയോ സ്വാതന്ത്ര്യം വിനിയോഗിച്ചതായിക്കാണാം. ശീതയുദ്ധകാലത്തായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ പതനശേഷം വൈദേശിക അധിനിവേശങ്ങള്‍ക്ക് പിന്‍ബലമേകാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന രീതി പുതിയ ഉയരങ്ങളിലെത്തി.

2011 ഓഗസ്റ്റില്‍ സിറിയ സന്ദര്‍ശിച്ചപ്പോള്‍ നിറങ്ങളുടെ വിപ്ലവത്തിന്റെ അനുകരണം വ്യക്തമായിരുന്നു (യുക്രൈനിലെ ഓറഞ്ച് വിപ്ലവം). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടത്തിന്റെ ചിത്രം മീഡിയ ഉയര്‍ത്തിക്കാട്ടി. രാജ്യ വ്യാപകമായുള്ള പ്രക്ഷോഭം ലക്ഷ്യമിട്ട് പല അബദ്ധധാരണകളും നിര്‍മിച്ചെടുത്തു. ഒരു ചെറിയ കൂട്ടം ആളുകളുടെ പ്രതിഷേധത്തെ ദേശവ്യാപകമായ പ്രക്ഷോഭമെന്ന നിലയിലാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ദമാസ്‌കസിന്റെയും ആലപ്പോയുടെയും ഇടയിലുള്ള ഹമാ നഗരത്തില്‍ അസ്വസ്ഥതകളുണ്ടെന്നുള്ളത് പുതിയ കാര്യമല്ല.  ഇസ്ലാമിക് സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ കേന്ദ്രമാണ് എല്ലായ്‌പ്പോഴും ഹമാ.

1982ലെ ഒരു വലിയ കലാപത്തെ ബാഷര്‍ അല്‍ അസദിന്റെ പിതാവായ ഹാഫെസ് അല്‍ അസദ് നിഷ്‌കരുണം അടിച്ചമര്‍ത്തുകയുണ്ടായി. പതിനായിരത്തോളം ബ്രദര്‍ഹുഡ് അംഗങ്ങളും അനുകൂലികളും ഭരണകൂടത്തിന്റെ നടപടിയില്‍ കൊല്ലപ്പെട്ടു.  എന്നാല്‍ ഇത്തവണ, ഹമാമിലെ ആസ്വാരസ്യങ്ങള്‍ പരസ്യമായ വികാര പ്രകടനങ്ങളിലേക്ക് കടന്നപ്പോള്‍ യുഎസ് അംബാസിഡര്‍ റോബര്‍ട്ട് സ്റ്റീഫന്‍ ഫോര്‍ഡും ഫ്രഞ്ച് അംബാസിഡര്‍ എറിക് ചെവാലിയറും കൗതുകകരമായ ആഗോള നയതന്ത്രത്തിന്റെ സ്വരൂപം പുറത്തെടുത്തു;തങ്ങളെ അധികാരപ്പെടുത്തിയ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഇരുവരും പങ്കുചേര്‍ന്നു. രണ്ടുപേരും ജോര്‍ദാനടുത്തുള്ള ഡെറയിലും ലെബനീസ് അതിര്‍ത്തിയിലെ ഹോംസിലും സന്ദര്‍ശനവും നടത്തി.

എന്തുകൊണ്ടാണ് പാശ്ചാത്യ അംബാസിഡര്‍മാരെ വിപ്ലവത്തിന്റെ വികാരം ജ്വലിപ്പിക്കാന്‍ അനുവദിക്കുന്നതെന്ന് ഞാന്‍ (ലേഖകന്‍) ചോദിച്ചപ്പോള്‍, സിറിയന്‍ ഭരണകൂടം എത്രമാത്രം നുഴഞ്ഞുകയറ്റത്തെ നേരിടുന്നുവെന്നതിന് തെളിവാണിതെന്ന് ബാഷര്‍ അല്‍ അസദിന്റെ മുതിര്‍ന്ന ഉപദേശകന്‍ മറുപടി പറഞ്ഞു. പ്രശ്‌നബാധിതമായ സ്ഥലങ്ങളില്‍ വ്യക്തിപരമായ ഇടപെടലുകള്‍ നടത്തി അംബാസിഡര്‍മാര്‍ വിമതര്‍ക്ക് വെറും ധാര്‍മിക പിന്തുണ മാത്രമല്ല നല്‍കുന്നത്, സാങ്കേതികവിദ്യയുടെ പശ്ചാത്തലമുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുണ്ടെന്നതും മറ്റൊരു വസ്തുത.

(രാഷ്ടീയ വിമര്‍ശകനാണ് ലേഖകന്‍)

Comments

comments

Categories: FK Special