ഡല്‍ഹി മാരത്തണിന് അസഫ പവലും

ഡല്‍ഹി മാരത്തണിന് അസഫ പവലും

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും 100 മീറ്റര്‍ റേസില്‍ ലോക മുന്‍ റെക്കോര്‍ഡ് നേട്ടക്കാരനുമായ ജമൈക്കന്‍ താരം അസഫ പവല്‍ ഡല്‍ഹി മാരത്തണില്‍ പങ്കെടുക്കും. അടുത്ത മാസം 20-ാം തിയതിയാണ് ഡല്‍ഹി മാരത്തണ്‍ നടക്കുന്നത്.

ഡല്‍ഹി മാരത്തണില്‍ പങ്കെടുക്കുന്നതിന് വളരെയധികം സന്തോഷമുണ്ടെന്നും ഇന്ത്യയിലേക്ക് വരുന്നതിനും അവിടുത്തെ ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയുന്നതിനുമായി കാത്തിരിക്കുകയാണെന്നും അസഫ പവല്‍ പറഞ്ഞു.

ഉസൈന്‍ ബോള്‍ട്ടിന് മുമ്പ് 100 മീറ്ററിലെ ലോക റെക്കോര്‍ഡിനുടമയായിരുന്നു അസഫ പവല്‍. 97 തവണ 10 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്ത് ചരിത്രം സൃഷ്ടിച്ച പവല്‍ 2008, 2016 ഒളിംപിക്‌സുകളില്‍ 4×100 മീറ്റര്‍ റിലേയില്‍ ജമൈക്കയ്ക്ക് വേണ്ടി സ്വര്‍ണവും സ്വന്തമാക്കി.

ഡല്‍ഹിയില്‍ നടക്കുന്ന മാരത്തണില്‍ 34,000 പേരാണ് പങ്കെടുക്കാനെത്തുക.

Comments

comments

Categories: Sports

Related Articles