പത്തു ദിവസം ദൈര്‍ഘ്യമുള്ള ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകളുമായി എയര്‍ടെല്‍

പത്തു ദിവസം ദൈര്‍ഘ്യമുള്ള ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകളുമായി എയര്‍ടെല്‍

കൊച്ചി: ഇടത്തരം ദൈര്‍ഘ്യമുള്ള രാജ്യാന്തരയാത്രകള്‍ക്കായി മികച്ച ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകളുമായി എയര്‍ടെല്‍. പരിധിയില്ലാത്ത ഇന്‍കമിങ് കോളുകളും ഒപ്പം ഇന്ത്യയിലേയ്ക്കുള്ള കോളിങ് മിനുട്ടുകളും ഡേറ്റ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നതാണ് പത്തു ദിവസം ദൈര്‍ഘ്യമുള്ള പായ്ക്കുകള്‍. ബിസിനസ് ട്രിപ്പുകള്‍ക്കും അവധിക്കാലയാത്രകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് 1199 രൂപയില്‍ തുടങ്ങുന്ന പായ്ക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

സിങ്കപ്പൂര്‍, തായ്‌ലന്റ് യാത്രകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പത്തു ദിവസത്തെ റോമിങ് പായ്ക്കില്‍ ഇന്‍കമിങ് കോളുകള്‍, 2 ജിബി ഡേറ്റ, ഇന്ത്യയിലേയ്ക്ക് 250 മിനിട്ട് സൗജന്യകോളുകള്‍, ദിവസേന 100 എസ്എംഎസുകള്‍ എന്നിവയാണ് ലഭിക്കുക. ഈ പരിധിയ്ക്ക് ശേഷം ഒരു എംബിയ്ക്ക് 3 രൂപ, ഇന്ത്യയിലേയ്ക്കും മറ്റ് ലോക്കല്‍ നെറ്റ് വര്‍ക്കുകളിലേയ്ക്കുമുള്ള കോളുകള്‍ക്ക് മിനിട്ടിന് 3 രൂപ എന്നിങ്ങനെയാണ് നിരക്ക്.

2999 രൂപയ്ക്ക് ലഭിക്കുന്ന യുഎഇ പാക്കേജില്‍ 250 മിനുട്ട് ഇന്‍കമിങ് കോളുകളും ഇന്ത്യയിലേയ്ക്ക് 250 മിനുട്ട് കോളിങ് മിനുട്ടുകളും കൂടാതെ 2ജിബി ഡേറ്റയും ദിവസേന 100 എസ്എംഎസുകളും ലഭിക്കും.
യുഎസ്, ക്യാനഡ, യുകെ എന്നിവിടങ്ങളിലേയ്ക്കുള്ള പായ്ക്കിന് 2999 രൂപ (45 യുഎസ് ഡോളര്‍)യാണ് വില. 2 ജിബി ഡേറ്റ, 250 മിനിട്ട് ഇന്ത്യയിലേയ്ക്ക് സൗജന്യ കോളുകള്‍, ദിവസേന 100 എസ്എംഎസുകള്‍ എന്നിവയാണ് പായ്ക്കിലൂടെ ലഭിക്കുക. പരിധിയ്ക്കു ശേഷം ഒരു എംബിയ്ക്ക് മൂന്നു രൂപ, കോളുകള്‍ക്ക് മിനിട്ടിന് മൂന്ന് രൂപ എന്നിങ്ങനെ നിരക്ക് ഈടാക്കും.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പുതിയ 10 ദിവസ കാലാവധിയുള്ള ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യാന്തരട്രിപ്പുകളില്‍ ഉയര്‍ന്ന മൊബൈല്‍ നിരക്കുകളെപ്പറ്റി ചിന്ത്ിക്കാതെ മുഴുവന്‍ സമയവും മൊബൈല്‍ ഉപയോഗിക്കാന്‍ പുതിയ പായ്ക്കുകള്‍ സഹായകമാണെന്നും ഭാരതി എയര്‍ടെല്‍ ഇന്ത്യ സൗത്ത് ഏഷ്യ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു.

ഒരു ദിവസവും 30 ദിവസവും കാലാവധിയുള്ള ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ റോമിങ് ഡേറ്റ നിരക്കുകള്‍ ഇപ്പോള്‍ ഒരു എംബിയ്ക്ക് മൂന്നു മിനിട്ടു മാത്രമാണ്. മുന്‍പ് ഇത് ഒരു എംബിയ്ക്ക് 650 രൂപയായിരുന്നു. വിദേശയാത്രകള്‍ക്കിടയിലും തടസ്സമില്ലാതെ ഇമെയില്‍, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സേവനം.

എയര്‍ടെല്‍ വെബ്‌സൈറ്റ്, മൈഎയര്‍ടെല്‍ ആപ്പ്, യുഎസ്എസ്ഡി, കസ്റ്റമര്‍ കെയര്‍ കോണ്ടാക്ട് സെന്ററുകള്‍ എന്നിവ വഴി സേവനം ആക്ടിവേറ്റ് ചെയ്യാം.

Comments

comments

Categories: Branding