അഗ്രിടെക് സ്ഥാപനങ്ങള്‍ സാമൂഹ്യമാനദണ്ഡങ്ങള്‍ക്കു പ്രമുഖ്യമേകുന്നു

അഗ്രിടെക് സ്ഥാപനങ്ങള്‍ സാമൂഹ്യമാനദണ്ഡങ്ങള്‍ക്കു പ്രമുഖ്യമേകുന്നു

ബെംഗളൂരു: അഗ്രിടെക് സ്ഥാപനങ്ങളും സാമൂഹ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളും ആരോഗ്യം, വിദ്യാഭ്യാസം, ശുചീകരണം മുതലായ സാമൂഹ്യമാനദണ്ഡങ്ങളില്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാങ്കേതികമായ പരിജ്ഞാനത്തിന്റെ തലങ്ങള്‍ക്കപ്പുറം രാജ്യത്തെ കര്‍ഷകരുടെ വൈകാരികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിലാണ് അഗ്രിടെക് സ്ഥാപനങ്ങള്‍ ശ്രദ്ധയൂന്നുന്നത്.

ഓരോ സാമ്പത്തിക പാദത്തിലും രാജ്യത്തെ വിവിധ ഭൂവിഭാഗങ്ങളിലേക്ക് സാമ്പത്തികവും സമയബന്ധിതവുമായ സഹായങ്ങള്‍ കൈമാറാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍- അഗ്രോസ്റ്റാര്‍ സഹസ്ഥാപകന്‍ ഷര്‍ദുല്‍ ഷേത് പറഞ്ഞു. അടുത്തിടെ ഗുജറാത്തില്‍ ജലക്ഷാമം നേരിടുന്ന ഗ്രാമത്തില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതായി ഷര്‍ദുല്‍ ഷേത് ചൂണ്ടിക്കാട്ടി. ഇതിനു മുന്‍പ് ആരോഗ്യപരിശോധനാ ക്യാംപുകളാണ് അഗ്രോസ്റ്റാര്‍ സംഘടിപ്പിച്ചിരുന്നത്.

ഐഡിജി വെഞ്ച്വറിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അഗ്രോസ്റ്റാര്‍ കര്‍ഷകര്‍ക്കു അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന മൊബീല്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്. സ്റ്റാര്‍ട്ടപ്പ കമ്പനിയുടെ മൊബീല്‍ ആപ്പിലൂടെ മിസ് കോള്‍ അടിക്കുന്ന കര്‍ഷകര്‍ക്ക് ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ കമ്പനി എത്തിച്ചു കൊടുക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഏകദേശം 40,000 കര്‍ഷകര്‍ക്ക് പ്രസ്തുത സേവനം എത്തിച്ചിട്ടുള്ളതായി അഗ്രോസ്റ്റാര്‍ കമ്പനി അവകാശപ്പെട്ടു. ജൂണിലാണ് ആദ്യമായി അഗ്രിടെക് തങ്ങളുടെ മൊബീല്‍ ആപ്പ് അവതരിപ്പിച്ചത്.

ഇടപാടുകാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിന് അവരുടെ ജീവിതത്തിലേക്ക് നേരിട്ട് ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് ഇഎം3അഗ്രി സെര്‍വീസസ് ചെയര്‍മാന്‍ രോഹ്താഷ് മാല്‍ അഭിപ്രായപ്പെട്ടു. സൗരോര്‍ജ്ജ സഹായവും ആരോഗ്യ പരിശോധനാ വിഷയങ്ങളിലുള്ള സഹായങ്ങളുമാണ് ഇക്കാര്യത്തില്‍ ഇഎം3അഗ്രി സെര്‍വീസസ് തിരിച്ചറിഞ്ഞിട്ടുള്ള സംഗതികളെന്ന് രോഹ്താഷ് മാല്‍ സൂചിപ്പിച്ചു. അസ്പഡ ഇന്‍വെസ്റ്റ്‌മെന്റ് പിന്‍താങ്ങുന്ന ബാരിക്‌സ് അഗ്രോ സയന്‍സ് കര്‍ഷകരുടെ മക്കള്‍ക്ക് കാര്‍ഷികവിദ്യാഭ്യാസം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാഭ്യാസം സൗജന്യമായിട്ടുള്ള സാഹചര്യത്തിലും കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പ്രായോഗികമായ കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുന്നിട്ടിറങ്ങിയതെന്ന് ബാരിക്‌സ് അഗ്രോ സയന്‍സ് സിഇഒ ലോകേഷ് മകാം പറഞ്ഞു. രണ്ടുലക്ഷം കര്‍ഷകരുടെ സഹായത്തോടെ 200 ഫീല്‍ഡ് ഡയറക്റ്റര്‍മാരിലൂടെ കൃഷിയിലെ നൂതനരീതികള്‍ പകര്‍ന്നു നല്‍കുന്ന സ്ഥാപനമാണ് ബാരിക്‌സ് അഗ്രോ സയന്‍സ്. കര്‍ഷക സ്ത്രീകള്‍ക്ക് വരുമാനം മിച്ചം പിടിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശീലനവും ചില സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

Comments

comments

Categories: Business & Economy