യുഎഇ എക്‌സ്‌ചേഞ്ച് 36മത്‌വാര്‍ഷികം

യുഎഇ എക്‌സ്‌ചേഞ്ച് 36മത്‌വാര്‍ഷികം

പ്രമുഖ ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് 36മത്‌വാര്‍ഷികമാഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒട്ടേറെ ഓഫറുകളാണ് സ്ഥാപനം നല്‍കുന്നത്. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നവംബര്‍ 30 വരെ കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയില്‍ താല്‍പര്യമുള്ള സ്ഥലത്തേക്ക് ടൂര്‍ പാക്കേജ് സമ്മാനമായി നല്‍കും. മികച്ച സേവനം കാഴ്ച്ചവെച്ച 36 ജീവനക്കാര്‍ക്കും പാരിതോഷികം നല്‍കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് ആന്റണി പറഞ്ഞു.

1980ല്‍ അബുദാബിയിലാണ് യുഎഇ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. യുഎഇ എക്‌സ്‌ചേഞ്ച് 1999ലാണ് ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ 372 ശാഖകളിലായി 3375 ജീവനക്കാരുമുണ്ട്. യുഎഇ എക്‌സ്‌ചേഞ്ച് സാമ്പത്തികം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Branding