ട്രൈബല്‍ കുടുംബങ്ങള്‍ക്ക് 40 വീടുകള്‍ നിര്‍മിച്ച് നല്‍കും: ടാറ്റ കാപിറ്റല്‍

ട്രൈബല്‍ കുടുംബങ്ങള്‍ക്ക് 40 വീടുകള്‍ നിര്‍മിച്ച് നല്‍കും: ടാറ്റ കാപിറ്റല്‍

 

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സേവന സ്ഥാപനമായ ടാറ്റ കാപിറ്റല്‍ മഹാരാഷ്ട്രയിലുള്ള ഗോത്ര കുടുംബങ്ങള്‍ക്ക് 40 വീടുകള്‍ നിര്‍മിച്ച് നല്‍കും. ഹാബിറ്റാറ്റ് ഫോര്‍ ഹുമാനിറ്റി ഇന്ത്യയുമായി കൈകോര്‍ത്താണ് മഹാരാഷ്ട്ര ധഹാനുവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.
ദരിദ്രരായവര്‍ക്ക് പാര്‍പ്പിടം നിര്‍മിച്ച് നല്‍കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി. ചെലവ് കുറഞ്ഞ സുരക്ഷയുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി പുറത്തറിക്കയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ദരിദ്രരുടെ ഉന്നമനത്തിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന് ടാറ്റ കാപിറ്റല്‍ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ അവിജിത് ഭട്ടാചാര്യ അറിയിച്ചു.
രാജ്യത്ത് മതിയായ വീടുകളുടെ ഡിമാന്റ് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്ന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി മാനേജിംഗ് ഡയറക്റ്റര്‍ രാജന്‍ സാമുവല്‍ അഭിപ്രായപ്പെട്ടു.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ മാത്രം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി പത്ത് ബില്ല്യന്‍ വീടുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. പ്രധാനമന്ത്രിയുടെ പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍, എല്ലാവര്‍ക്കും വീട് പദ്ധതികളുമായി ചേര്‍ന്നാണ് ടാറ്റ കാപിറ്റല്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുക.

Comments

comments

Categories: Branding