വിവരിക്കാനാവാത്ത വിധം ഞെട്ടിച്ചു: സൈറസ് മിസ്ട്രി

വിവരിക്കാനാവാത്ത വിധം ഞെട്ടിച്ചു: സൈറസ് മിസ്ട്രി

 

മുംബൈ: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തന്നെ അപ്രതീക്ഷിതമായി നീക്കം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സൈറസ് മിസ്ട്രി. കോര്‍പ്പറേറ്റ് ചരിത്രത്തിലെ കീഴ്‌വഴക്കം തെറ്റിക്കുന്ന തീരുമാനമാണ് ഇത്‌നെനാണ് അദ്ദേഹം പ്രതികരിച്ചത്. ടാറ്റാ ഗ്രൂപ്പ് ഉന്നതതല സമിതി അംഗങ്ങള്‍ക്കും ട്രസ്റ്റിനും അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തന്നെ മാറ്റാനുള്ള ഉന്നതതല സമിതിയുടെ തീരുമാനം വിവരിക്കാനാവാത്ത അത്രയും ഞെട്ടലോടെയാണ് സ്വീകരിച്ചതെന്നും മിസ്ട്രി ഇ-മെയിലില്‍ അറിയിച്ചു.

ഉന്നതതല സമിതിയുടെ നടപടിക്രമങ്ങള്‍ നീതിരഹിതവും അംഗീകരിക്കാന്‍ പ്രയാസമുള്ളതുമാണെന്നും മിസ്ട്രി പറഞ്ഞു. ചെയര്‍മാനില്‍ അധിഷ്ഠിതമായിട്ടുള്ള അധികാരം കുറച്ചുകൊണ്ട് ടാറ്റാ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍ ഓഫ് അസേസിയേഷനില്‍ വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ചെറുതു മുതല്‍ വലുതു വരെയുള്ള എല്ലാ കാര്യങ്ങളിലും തനിക്ക് പ്രവൃത്തി സ്വതന്തന്ത്ര്യം നിഷേധിച്ചതായും സൈറസ് മിസ്ട്രി ആരോപിച്ചു.

സ്വയം വിശദീകരിക്കാതെയും ഇരയാകുന്ന ആളിന് സ്വന്തംഭാഗം പറയാന്‍ അനുവദിക്കാതെയുമാണ് ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്. ഇത് തന്റെയും ഗ്രൂപ്പിന്റെയും യശസ്സിന് കളങ്കം വരുത്തിവെക്കുന്നതാണ്. തനിക്ക് പ്രവര്‍ത്തന പദ്ധതി ഇല്ലായിരുന്നുവെന്ന വിമര്‍ശനങ്ങളെ തള്ളിക്കൊണ്ട് സ്ട്രാറ്റജി 2025 അവതരിപ്പിച്ചത് താനായിരുന്നുവെന്നും മിസ്ട്രി ഇ-മെയ്‌ലില്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Slider, Top Stories