ഇംഗ്ലണ്ടിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി സാഖ്‌ലെന്‍ മുഷ്താഖ്

ഇംഗ്ലണ്ടിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി സാഖ്‌ലെന്‍ മുഷ്താഖ്

കറാച്ചി: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി പാക്കിസ്ഥാന്‍ ഓഫ് സ്പിന്നറായിരുന്ന സാഖ്‌ലെന്‍ മുഷ്താഖിനെ നിയമിച്ചു. ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് ഇംഗ്ലീഷ് സ്പിന്‍ ബൗളര്‍മാരെ ഒരുക്കുകയെന്നതാണ് സാഖ്‌ലെന്റെ ചുമതല.

നവംബര്‍ ഒന്നിന് പാക്കിസ്ഥാന്‍ മുന്‍ താരം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. തുടര്‍ന്നുള്ള പതിനഞ്ച് ദിവസങ്ങളിലായാണ് സാഖ്‌ലെന്‍ മുഷ്താഖ് ഇംഗ്ലീഷ് ടീമിന് പരിശീലനം നല്‍കുക.

അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ എത്തുന്നത്. നവംബര്‍ ഒന്‍പതിനാണ് ആദ്യ ടെസ്റ്റ്. സ്പിന്‍ അനുകൂലമായ ഇന്ത്യന്‍ പിച്ചില്‍ പതറാതിരിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് സാഖ്‌ലെന്‍ മുഷ്താഖിനെ ഇംഗ്ലണ്ട് നിയമിച്ചത്.

Comments

comments

Categories: Sports