യുഎസില്‍ ഐപിഒ പദ്ധതിയുമായി സാഗൂണ്‍

യുഎസില്‍ ഐപിഒ പദ്ധതിയുമായി സാഗൂണ്‍

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സാഗൂണ്‍ ഇന്‍ക് യുഎസില്‍ ചെറിയ ഐപിഒ(ആദ്യ പൊതു ഓഹരി വില്‍പ്പന) നടത്താനൊരുങ്ങുന്നു. ഡെല്‍ഹിയിലും യുഎസിലും ഓഫീസുകളുള്ള സാഗൂണ്‍ യുഎസ് വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐപിഒയ്‌ക്കൊരുങ്ങുന്നത്. ഇതുവഴി 20 ദശലക്ഷം ഡോളര്‍ നേടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഐപിഒയ്ക്കുള്ള അനുമതിക്കായി യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെ സാഗൂണ്‍ സമീപിച്ചുകഴിഞ്ഞു. അനുമതി ലഭിക്കുന്നതിനായി 70 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. ഡിസംബര്‍ മൂന്നാം മാസത്തോടെ ഐപിഒ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നു കമ്പനി അറിയിച്ചു.

ഇന്ത്യ, നേപ്പാള്‍, യുഎസ് എന്നിവിടങ്ങളിലെ ബിസിനസ് വികസനം ലക്ഷ്യമിടുന്ന സാഗൂണിന് ഇന്ത്യന്‍ ഐഐഐടി ഡെല്‍ഹിയില്‍ ഒരു ടെക്‌നോളജി ലബോററ്ററി ആരംഭിക്കാനും പദ്ധതിയുണ്ട്. നേപ്പാള്‍ സ്വദേശിയായ ഗോവിന്ദ ഗിരിയും സ്വാതി ദയാലും ചേര്‍ന്നാണ് സാഗൂണ്‍ ആരംഭിക്കുന്നത്. 2009 ല്‍ സെര്‍ച്ച് എന്‍ജിനായി അവതരിപ്പിച്ച സാഗൂണ്‍ 2014 ലാണ് സാമൂഹ്യ വാണിജ്യ പ്ലാറ്റ്‌ഫോമായി മാറുന്നത്. 100 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സാഗൂണില്‍ പ്രതിമാസം 13,000 പേര്‍ സൈന്‍ ഇന്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Comments

comments

Categories: Branding
Tags: IPO, Sagoon, USA

Related Articles